കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും; കേരളമില്ല, ഇതാണ് കാരണം...

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ഏഴ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചര്‍ച്ച നടത്തും. നാലാംഘട്ട അണ്‍ലോക്ക് അവസാനിക്കാനിരിക്കെയാണ് ചര്‍ച്ച. രാജ്യം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൊറോണ രോഗം അതിവേഗം വ്യാപിക്കുന്ന ഏഴ് സംസ്ഥാനങ്ങളുണ്ട്. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായിട്ടാണ് പ്രധാനമന്ത്രി സംവദിക്കുക. ഇതില്‍ കേരളമില്ല. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍ പ്രദേശ്, തമിഴ്‌നാട്, ദില്ലി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായിട്ടാണ് ചര്‍ച്ച. ഈ ഏഴ് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ രോഗികളുടെ 63 ശതമാനമാനവും. അതുകൊണ്ടു തന്നെ ഇവിടെ ആശങ്ക ഇരട്ടിയാണ്. ഈ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ സാഹചര്യം ഭേദപ്പെട്ടതാണ്.

X

മഹാരാഷ്ട്രയിലും പഞ്ചാബാലിയും ദില്ലിയിലും കൊറോണ രോഗികളുടെ മരണ സംഖ്യ രണ്ട് ശതമാനമാണ്. പ്രതിദന രോഗികളുടെ എണ്ണവും ഇവിടെ വര്‍ധിച്ചിട്ടുണ്ട്. ഈ വിഷയങ്ങളെല്ലാം മോദി-മുഖ്യമന്ത്രിമാരുടെ ചര്‍ച്ചകളില്‍ വരും. മാര്‍ച്ച് 25നാണ് കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നീട് ലോക്ക് ഡൗണ്‍ പിന്‍വലിക്കുകയും ഘട്ടങ്ങളായി ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. നാലാംഘട്ട അണ്‍ലോക്ക് പ്രഖ്യാപിച്ചത് സെപ്തംബര്‍ ഒന്ന് മുതലാണ്. ഇതിന്റെ കാലാവധി ഈ മാസം 30ന് തീരും. തുടര്‍ന്ന് കൂടുതല്‍ ഇളവ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അണ്‍ലോക്ക് കേരളം; കൂടുതല്‍ ഇളവുകള്‍; 14 ദിവസം നിരീക്ഷണം വേണ്ട, ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാം...അണ്‍ലോക്ക് കേരളം; കൂടുതല്‍ ഇളവുകള്‍; 14 ദിവസം നിരീക്ഷണം വേണ്ട, ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാം...

അതിനിടെയാണ് രോഗം കൂടുതലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നത്. കൂടുതല്‍ ഇളവ് നല്‍കുമ്പോള്‍ രോഗ വ്യാപന സാധ്യതയുണ്ടാകുമോ എന്ന കാര്യങ്ങളെല്ലാം യോഗം ചര്‍ച്ച ചെയ്യും. രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം ആരോഗ്യ വിദഗ്ധരുടെ സംഘത്തെ അയച്ചിരുന്നു. ഏറ്റവും ഒടുവില്‍ കശ്മീരിലേക്കാണ് അയച്ചത്. ഇവിടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘം വിലയിരുത്തി. മാത്രമല്ല, സ്വീകരിക്കേണ്ട പുതിയ മാര്‍ഗങ്ങള്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കുകയും ചെയ്തു.

Recommended Video

cmsvideo
Narendra Modi saves frauds like Vijay Mallya and Nirav Modi | Oneindia Malayalam

രോഗ വ്യാപനത്തിന്റെ തോത് രാജ്യത്ത് കുറഞ്ഞിട്ടുണ്ട് എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ഏഴ് സംസ്ഥാനങ്ങളിലെ സാഹചര്യം ആശങ്കയിലാണ്. അതുകൊണ്ടാണ് ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തുന്നത്.

കശ്മീരില്‍ തൊട്ട് വീണ്ടും തുര്‍ക്കി; കത്തുന്ന വിഷയം എന്ന് ഉര്‍ദുഗാന്‍, ഇന്ത്യയുടെ താക്കീത് അവഗണിച്ചുകശ്മീരില്‍ തൊട്ട് വീണ്ടും തുര്‍ക്കി; കത്തുന്ന വിഷയം എന്ന് ഉര്‍ദുഗാന്‍, ഇന്ത്യയുടെ താക്കീത് അവഗണിച്ചു

English summary
Narendra Modi will meet chief ministers of 7 States today to evaluate Conronavirus situation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X