കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷീ ജീംഗ് പിംഗുമായും പുടിനുമായും മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും; എസ് സി ഒ ഉച്ചകോടിയിൽ പാകിസ്താനുമായി ചർച്ചക്കില്ല!!

Google Oneindia Malayalam News

ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മീര്‍ പുടിനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ കിര്‍ഗിസില്‍ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജൂണ്‍ 13 മുതല്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് മോദി തുടക്കം കുറിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

<strong>എല്ലാ ജനങ്ങളും സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി; ജൂണ്‍ 30 നുള്ളില്‍... പാകിസ്താനിൽ</strong>എല്ലാ ജനങ്ങളും സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി; ജൂണ്‍ 30 നുള്ളില്‍... പാകിസ്താനിൽ

അതേസമയം കിര്‍ഗിസ്ഥാനില്‍ നടക്കുന്ന ഉച്ചകോടിയില്‍ പാകിസ്താന്‍ പ്രധാനമന്ത്രിയുമായി ഒരു തരത്തിലുള്ള ചര്‍ച്ചകളും നടത്തില്ലെന്നനും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയും പാകിസ്താനും 2017 മുതല്‍ എസ്.സി.ഒയില്‍ അംഗമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ബഹുമുഖ ഗ്രൂപ്പിനെ ബാധിക്കില്ലെന്ന ഉറപ്പ് ചൈനയ്ക്കും റഷ്യക്കും നല്‍കിയതിനെ തുടര്‍ന്നാണ് എസ് സി ഒയില്‍ അംഗത്വം ലഭിക്കുന്നത്.

Narendra Modi

രസകരമായ കാര്യമെന്തെന്നാല്‍ മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് പാകിസ്താന്‍ വ്യോമപാത തുറന്നു കൊടുക്കുകയും ചെയ്തിരുന്നു. ബിഷ്‌കെക്കില്‍ നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായിരുന്നു സുഷമയുടെ യാത്ര. ബാലക്കോട്ട് ആക്രമണത്തിന് ശേഷം അടച്ചിട്ട പാതയാണ് പാകിസ്താന്‍ സുഷമയ്ക്കായി തുറന്നു കൊടുത്തത്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിമാനം ജൂണ്‍ 13ന് ലാന്‍ഡ് ചെയ്യുന്നതിനായി ഇന്ത്യ ഇസ്ലാമബാദിനോട് അനുമതി തേടിയതായും ആവശ്യം പാകിസ്താന്‍ അംഗീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പാകിസ്താന്‍ വ്യോമപാത അടച്ച സംഭവവും എസ് സി ഒ യോഗത്തില്‍ ചര്‍ച്ചയായേക്കാം എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. പ്രധാനമന്ത്രിക്ക് പാകിസ്താന്‍ വ്യോമപാത വഴി സഞ്ചരിക്കാമെന്നും പ്രധാനമന്ത്രിയുടെ പ്രോട്ടോക്കോള്‍ വ്യത്യസ്തമാണെന്നും വിദേശകാര്യമന്ത്രാലയം വക്താവ് അറിയിച്ചു.

ഭീകരത, വിഭജനം, തീവ്രവാദം തുടങ്ങിയവക്കെതിരെയും അഫ്ഘാന്‍ മേഖലയിലെ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങിയ വിഷയങ്ങള്‍ എസ്.സി.ഒ യോഗത്തില്‍ ചര്‍ച്ചയാകും. ലോക ജനസംഖ്യയുടെ 43 ശതമാനവും ലോകത്തിന്റെ 22 ശതമാനവും ജിഡിപിയുടെ 20 ശതമാനവും എസ്.സി.ഒ പ്രതിനിധീകരിക്കുന്നു. അതേസമയം, ബിഷ്‌കേക്കില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യയും ചൈനയും അമേരിക്കയുമായി ബന്ധപ്പെട്ട വ്യാപാര കാര്യങ്ങളില്‍ ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷ.

English summary
Narendra Modi will meet with Xi Jinping and Putin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X