Get Updates
Get notified of breaking news, exclusive insights, and must-see stories!

സാക്ഷാല്‍ നരേന്ദ്ര മോദിയും ഒന്ന് വിറച്ചു: വാരണാസിയില്‍ ഭൂരിപക്ഷത്തില്‍ 3.2 ലക്ഷത്തിന്റെ ഇടിവ്

വാരണാസി: പ്രതീക്ഷകള്‍ക്ക് അപ്പുറത്തുള്ള തിരിച്ചടിയാണ് പതിനെട്ടാമത് ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യുപിയില്‍ ബി ജെ പി നേരിട്ടത്. 80 സീറ്റുകളുള്ള സംസ്ഥാനത്ത് ഇന്ത്യാ സഖ്യം 43 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തവണ 65 സീറ്റോളം നേടിയ എന്‍ ഡി എ ഇത്തവണ 35 സീറ്റിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. യു പിക്ക് എന്താണ് സംഭവിച്ചതെന്നത് ചോദിച്ചാല്‍ വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച ലീഡ് മാത്രം നോക്കിയാല്‍ മതി.

കോണ്‍ഗ്രസ് സ്ഥാനാർത്ഥി അജയ് റായിയെ പരാജയപ്പെടുത്തി നരേന്ദ്ര മോദി മൂന്നാം തവണയും വാരണാസിയില്‍ നിന്നും വിജയിച്ചെങ്കിലും ആ വിജയത്തിന് ഒട്ടും തിളക്കമില്ല. 152513 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രധാനമന്ത്രിയുടെ വിജയം. മണ്ഡലത്തില്‍ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് ഇത്. ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ 3.6 ലക്ഷത്തിലേറെ വോട്ടിന്റെ കുറവാണ് ബി ജെ പിക്ക് ഉണ്ടായിരിക്കുന്നത്.

narendra-modi

2024 ലായിരുന്നു നരേന്ദ്ര മോദി ആദ്യമായി വാരണാസിയിലേക്ക് മത്സരിക്കാന്‍ എത്തുന്നത്. അന്ന് അരവിന്ദ് കെജ്രിവാളായിരുന്നു പ്രധാന എതിരാളി. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ 3.7 ലക്ഷം വോട്ടിന് നരേന്ദ്ര മോദി വിജയിച്ചു. 2019 ലേക്ക് എത്തുമ്പോള്‍ വാരണാസിയില്‍ പ്രധാനമന്ത്രിക്ക് ചെറിയ വെല്ലുവിളി പോലും ഉയർത്താന്‍ ആർക്കും സാധിച്ചിരുന്നില്ല.

2019 ല്‍ നരേന്ദ്ര മോദിക്ക് 674664 വോട്ട് ലഭിച്ചപ്പോള്‍ രണ്ടാമത് എത്തിയ എസ് പി സ്ഥാനാർത്ഥി ശാലിനി യാദവിന് 195159 വോട്ട് മാത്രമായിരുന്നു ലഭിച്ചത്. 152548 വോട്ടുമായി അജയ് റായി അന്ന് മൂന്നാമത് എത്തുകയും ചെയ്തു. 479505 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു നരേന്ദ്ര മോദിയുടെ വിജയം. എന്നാല്‍ ഇത്തവണ മോദിക്ക് നേടാനായത് 612970 വോട്ടാണ്. അതായത് വോട്ടുകളുടെ എണ്ണത്തില്‍ മാത്രം അറുപതിനായിരത്തിന്റെ കുറവ്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ നരേന്ദ്ര മോദി പിന്നില്‍ പോകുന്നതും വാരണാസിയില്‍ കണ്ടു.

ബി ജെ പിക്ക് വോട്ടു കുഞ്ഞപ്പോള്‍ അജയ് റായി ആകട്ടെ 460457 വോട്ടുമായി വമ്പന്‍ മുന്നേറ്റം നടത്തിയപ്പോള്‍ ബി എസ് പിയുടെ അത്താർ ജമാല്‍ ലാരി 33766 വോട്ടുകളുമായിമൂന്നാമത് എത്തി. 1991 മുതല്‍ ബി ജെ പിക്ക് നിർണ്ണായ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് വാരണാസി. ഇക്കാലയളില്‍ 2004 ല്‍ മാത്രമാണ് അവർക്ക് മണ്ഡലം നഷ്ടമായത്.കോൺഗ്രസ് പാർട്ടിയുടെ രാജേഷ് മിശ്രയായിരുന്നു അത്തവണത്തെ വിജയി.

പ്രധാനമന്ത്രി വാരണാസിയില്‍ ഭൂരിപക്ഷം കുറഞ്ഞത് സ്വാഭാവികമായും ദേശീയതലത്തില്‍ വലിയ ചർച്ചാ വിഷയമായിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ലീഡുമായിട്ടാണ് പ്രധാനമന്ത്രിയുടെ ലീഡിനെ കോണ്‍ഗ്രസ് താരതമ്യം ചെയ്യുന്നത്. റായിബറേലിയില്‍ 3.89 ലക്ഷത്തിന്റേയും വയനാട്ടില്‍ 3.64 ലക്ഷത്തിന്റേയും ലീഡാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. അമേഠിയില്‍ കഴിഞ്ഞ തവണ രാഹുലിനെ തോല്‍പ്പിച്ച സ്മൃതി ഇറാനി ഇത്തവണ കോണ്‍ഗ്രസിന്റെ കിഷോരി ലാല്‍ ശർമ്മയോട് അടിയറവ് പറഞ്ഞത് 1.52 ലക്ഷം വോട്ടിനാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+