• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റംസാന്‍ ആശംസകള്‍ നേര്‍ന്ന് മോദി; പെരുന്നാളിന് മുമ്പ് പ്രതിസന്ധി തീരട്ടെ...

  • By Desk
Google Oneindia Malayalam News

ദില്ലി: മുസ്ലിങ്ങള്‍ക്ക് റംസാന്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിലിലെ മാസന്ത റേഡിയോ പ്രോഗാമായ മന്‍കി ബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് മോദി എല്ലാ വിശ്വാസികള്‍ക്കും ആശംസകള്‍ നേര്‍ന്നത്. ആഘോഷങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കാന്‍ ഇന്ത്യക്കാര്‍ ശീലിച്ച കാര്യവും മോദി എടുത്തുപറഞ്ഞു. കൊറോണയുടെ പ്രതിസന്ധി റംസാനില്‍ നിഴല്‍ വീഴ്ത്തിയത് ദുഃഖിപ്പിക്കുന്നതാണ്. കഴിഞ്ഞ റംസാനില്‍ ആരെങ്കിലും കരുതിയോ, അടുത്ത റംസാന്‍ ഇത്തരത്തലാകുമെന്ന്. പെരുന്നാളിന് മുമ്പായി കൊറോണയെ കീഴ്‌പ്പെടുത്താന്‍ നമുക്ക് സാധിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

തീര്‍ഥന്‍കര സ്വാമി റിഷഭ്‌ദേവയുടെ വാര്‍ഷികം ആഘോഷിക്കുന്ന ജൈനര്‍ക്കും ബസവ സന്യാസിയുടെ വാര്‍ഷികം ആഘോഷിക്കുന്ന ലിംഗായത്ത് സമുദായത്തിനും മോദി ആശംസകള്‍ നേര്‍ന്നു. പുതിയ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ എങ്ങനെ വേണമെന്ന് നാം മനസിലാക്കി. ഇനി പെരുന്നാള്‍ വരുമ്പോഴും നാം അതിന്റേതായ രീതിയില്‍ ആഘോഷിക്കും. നമ്മുടെ ആഘോഷം, ജീവിതം തുടങ്ങി എല്ലാം കൊറോണ മാറ്റിമറിച്ചു. ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ അവരുടെ വീടുകളില്‍ ആഘോഷിച്ച കാര്യവും മോദി ചൂണ്ടിക്കാട്ടി.

കൊറോണ വൈറസ് മൂലമുള്ള പ്രതിസന്ധി നീങ്ങുന്നതോടെ പുതിയ ഇന്ത്യയ്ക്ക് തുടക്കമാകുമെന്ന് മോദി പറഞ്ഞു. രോഗം വ്യാപിച്ച ഘട്ടത്തില്‍ നമ്മുടെ ഒട്ടേറെ ധാരണകള്‍ മാറി. പോലീസിനോടുള്ള നമ്മുടെ ധാരണയില്‍ വന്‍ മാറ്റം സംഭവിച്ചു. പോലീസുകാരുടെ മനുഷ്യത്വ മുഖം നാം കണ്ടു. ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ നാം തയ്യാറായി. ഇതിന് വേണ്ടി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാനും ആരംഭിച്ചു. ഇന്ത്യ മൊത്തത്തില്‍ മാറുകയാണെന്നും മോദി പറഞ്ഞു.

പ്രതിസന്ധി വേളയില്‍ നമുക്ക് മറ്റുള്ള എല്ലാവരെയും സഹായിക്കണമെന്നില്ല. പക്ഷേ സൗഹൃദരാജ്യങ്ങളെ നാം ഓര്‍ത്തു, അവരെ സഹായിച്ചു. മരുന്നുകള്‍ എത്തിച്ചുനല്‍കി. ഇന്ത്യയുടെ സഹായത്തിന് ഒട്ടേറെ വിദേശരാജ്യങ്ങള്‍ അഭിനന്ദനം അറിയിച്ചു. ലോകം മൊത്തം ആയുര്‍വേദത്തിലേക്കും യോഗയിലേക്കും തിരിച്ചുവരികയാണ്. ഇന്ത്യയുടെ അധ്യാപനങ്ങളില്‍ കൂടുതല്‍ വിശ്വാസം നമുക്കുണ്ടാവണമെന്നും മോദി അഭ്യര്‍ഥിച്ചു.

നമ്മുടെ ധാരണകളില്‍ വന്ന മാറ്റം ഭാവിയില്‍ മികച്ച രീതിയില്‍ സ്വാധീനിക്കും. മാസ്‌ക് ധരിക്കുക എന്നത് ജീവിതത്തിന്റെ ഭാഗമാകണം. മുമ്പ് ഇങ്ങനെ സംഭവിച്ചിട്ടില്ല. പുതിയ യാഥാര്‍ഥ്യത്തെ ഇന്ത്യക്കാര്‍ സ്വീകരിക്കുകയാണ്. പുരാതന അധ്യാപനങ്ങളിലേക്ക് ഇന്ത്യ തിരിച്ചുപോകണം. വിദേശത്ത് നടക്കുന്ന പഠനത്തിനും കണ്ടെത്തലുകള്‍ക്കുമാണ് യുവജനങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇന്ത്യയുടെ അധ്യാപനങ്ങളോട് താല്‍പ്പര്യമില്ലാത്ത സമീപനം മാറണമെന്നും മോദി ആവശ്യപ്പെട്ടു.

English summary
Narendra Modi wishes Muslims on Ramadan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X