അഞ്ച് വര്‍ഷത്തിനിടെ മോദിയുടെ ആദ്യ പത്രസമ്മേളനം!! ചോദ്യങ്ങളോട് പ്രതികരിക്കാതെ മോദി
Recommended Video
ദില്ലി: പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ശേഷം നരേന്ദ്ര മോദി ആദ്യമായി മാധ്യമങ്ങളെ കാണുന്നു. അധ്യക്ഷന്‍ അമിത് ഷായ്ക്കൊപ്പം ബിജെപി ആസ്ഥാനത്താണ് മോദി മാധ്യമങ്ങളെ കാണുന്നത്. അമിത് ഷാ മാത്രം പത്രസമ്മേളനം നടത്തുമെന്നായിരുന്നു ആദ്യം ബിജെപി അറിയിച്ചത്. എന്നാല്‍ വൈകീട്ട് മൂന്ന് മണിയോടെയാണ് പ്രധാനമന്ത്രി കൂടി പത്രസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി അറിയിച്ചത്. ജനങ്ങളോട് നന്ദി പറയാനാണ് എത്തിയത്. വീണ്ടും അധികാരത്തില്‍ വരാനുള്ള അവസരമാണ് വന്നിരിക്കുന്നത്.മെയ് 23 ന് ബിജെപി ഓഫീസില്‍ നിന്ന് നിങ്ങള്‍ക്ക് മധുരം ലഭിക്കാന്‍ അവസരം ഉണ്ടാകുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വിലക്കയറ്റവും അഴിമതിയും ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് അവസരം ഉണ്ടായില്ല. കുടുംബാംധിപത്യത്തെ തകര്‍ത്താണ് സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയത്.
സര്‍ക്കാറിനെ ജനങ്ങള്‍ സ്വീകരിച്ചു.പണ്ട് തെരഞ്ഞെടുപ്പ് നടക്കുന്നെന്ന പേരിൽ ഐപിഎൽ മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ റംസാൻ നടക്കുന്നു ഐപിഎൽ നടക്കുന്നു എല്ലാ ആഘോഷങ്ങളും നടക്കുന്നു. ഇത് സർക്കാരിന്റെ മാത്രം നേട്ടമല്ല. സര്‍ക്കാര്‍ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയെന്നും നരേന്ദ്ര മോദി അവകാശപ്പെട്ടു. അതേസമയം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ മോദി തയ്യാറായില്ല. അമിത് ഷായാണ് പാര്‍ട്ടിയുടെ അധ്യക്ഷന്‍. അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്.
ജനങ്ങളുടെ ക്ഷേമത്തിനായി ബിജെപി നടപ്പിലാക്കിയത് അനവധി പദ്ധതികളെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായും അവകാശപ്പെട്ടു.വന്‍ ഭൂരിപക്ഷത്തോടെ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു. കൃത്യമായ പദ്ധതിയോടെയാണ് ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങിയത്.ബിജെപി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അമിത് ഷാ പറഞ്ഞു.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി












Click it and Unblock the Notifications