കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് വര്‍ഷത്തിനിടെ മോദിയുടെ ആദ്യ പത്രസമ്മേളനം!! ചോദ്യങ്ങളോട് പ്രതികരിക്കാതെ മോദി

  • By
Google Oneindia Malayalam News

Recommended Video

cmsvideo
5 വര്‍ഷത്തിനിടെ മോദിയുടെ ആദ്യ വാര്‍ത്താസമ്മേളനം

ദില്ലി: പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ശേഷം നരേന്ദ്ര മോദി ആദ്യമായി മാധ്യമങ്ങളെ കാണുന്നു. അധ്യക്ഷന്‍ അമിത് ഷായ്ക്കൊപ്പം ബിജെപി ആസ്ഥാനത്താണ് മോദി മാധ്യമങ്ങളെ കാണുന്നത്. അമിത് ഷാ മാത്രം പത്രസമ്മേളനം നടത്തുമെന്നായിരുന്നു ആദ്യം ബിജെപി അറിയിച്ചത്. എന്നാല്‍ വൈകീട്ട് മൂന്ന് മണിയോടെയാണ് പ്രധാനമന്ത്രി കൂടി പത്രസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി അറിയിച്ചത്. ജനങ്ങളോട് നന്ദി പറയാനാണ് എത്തിയത്. വീണ്ടും അധികാരത്തില്‍ വരാനുള്ള അവസരമാണ് വന്നിരിക്കുന്നത്.മെയ് 23 ന് ബിജെപി ഓഫീസില്‍ നിന്ന് നിങ്ങള്‍ക്ക് മധുരം ലഭിക്കാന്‍ അവസരം ഉണ്ടാകുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

bjpmodiami-1

വിലക്കയറ്റവും അഴിമതിയും ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് അവസരം ഉണ്ടായില്ല. കുടുംബാംധിപത്യത്തെ തകര്‍ത്താണ് സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയത്.
സര്‍ക്കാറിനെ ജനങ്ങള്‍ സ്വീകരിച്ചു.പണ്ട് തെരഞ്ഞെടുപ്പ് നടക്കുന്നെന്ന പേരിൽ ഐപിഎൽ മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ റംസാൻ നടക്കുന്നു ഐപിഎൽ നടക്കുന്നു എല്ലാ ആഘോഷങ്ങളും നടക്കുന്നു. ഇത് സർക്കാരിന്‍റെ മാത്രം നേട്ടമല്ല. സര്‍ക്കാര്‍ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയെന്നും നരേന്ദ്ര മോദി അവകാശപ്പെട്ടു. അതേസമയം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ മോദി തയ്യാറായില്ല. അമിത് ഷായാണ് പാര്‍ട്ടിയുടെ അധ്യക്ഷന്‍. അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്.

ജനങ്ങളുടെ ക്ഷേമത്തിനായി ബിജെപി നടപ്പിലാക്കിയത് അനവധി പദ്ധതികളെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായും അവകാശപ്പെട്ടു.വന്‍ ഭൂരിപക്ഷത്തോടെ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു. കൃത്യമായ പദ്ധതിയോടെയാണ് ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങിയത്.ബിജെപി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അമിത് ഷാ പറഞ്ഞു.

English summary
narendra modis first press conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X