Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതിലെന്താണ് പുതുമ? ഞാനല്ലേ ഏറ്റവും മികച്ച ഉദാഹരണം'; ബിജെപിയുടെ ആ തീരുമാനത്തെക്കുറിച്ച് മോദി

ന്യൂദല്‍ഹി: അടുത്തിടെ സമാപിച്ച അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബി ജെ പി മിന്നുന്ന വിജയമാണ് സ്വന്തമാക്കിയത്. മധ്യപ്രദേശില്‍ അധികാരം നിലനിര്‍ത്തിയപ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസിനെ തറപറ്റിച്ചാണ് ബി ജെ പി ഭരണം പിടിച്ചെടുത്തത്. ഇതിന് പിന്നാലെ മൂന്ന് സംസ്ഥാനങ്ങളിലേക്കും മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്തതും ഏവരേയും ഞെട്ടിച്ചിരുന്നു.

മുതിര്‍ന്ന നേതാക്കളേയും ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെട്ടവരേയും തഴഞ്ഞ് പുതുമുഖങ്ങളെ ആണ് ബി ജെ പി മൂന്നിടത്തും മുഖ്യമന്ത്രിമാരായി തിരഞ്ഞെടുത്തത്. രാജസ്ഥാനില്‍ ഭജന്‍ ലാല്‍, മധ്യപ്രദേശില്‍ മോഹന്‍ യാദവ്, ഛത്തീസ്ഗഡില്‍ വിഷ്ണു ദേവ് സായ് എന്നിവരേയാണ് ബി ജെ പി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ഇത് പല രാഷ്ട്രീയ നിരീക്ഷകരെയും ഞെട്ടിക്കുന്നതായിരുന്നു.

narendra modi

എന്നാല്‍ ഇതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. മുഖ്യമന്ത്രിമാരായി പുതുമുഖങ്ങളെ തിരഞ്ഞെടുക്കാനുള്ള ബി ജെ പിയുടെ നീക്കം പുതിയ പ്രവണതയല്ലെന്നും പാര്‍ട്ടിയുടെ ഈ രീതിയുടെ ഏറ്റവും നല്ല ഉദാഹരണമാണ് താനെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ബി ജെ പിക്കുള്ളിലെ ഈ രീതിയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് ഞാന്‍. ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ എനിക്ക് മുന്‍ ഭരണപരിചയം ഉണ്ടായിരുന്നില്ല, നിയമസഭയിലേക്ക് പോലും തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല,' നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. 2001 ല്‍ ആണ് കേശുഭായ് പട്ടേലിന്റെ പിന്‍ഗാമിയായി ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി അധികാരമേറ്റത്. പിന്നീട് നാല് മാസത്തിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആണ് അദ്ദേഹം സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ബി ജെ പി വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്നും കേഡര്‍ അടിസ്ഥാനമാക്കിയുള്ള പാര്‍ട്ടിയാണ് ബി ജെ പി എന്നും അദ്ദേഹം അവകാശപ്പെട്ടു. 'ഒരേ സമയം ഒന്നിലധികം തലമുറകളെ വളര്‍ത്തിയെടുക്കാനുള്ള കഴിവ് ബി ജെ പിക്കുണ്ട്. ബി ജെ പിയുടെ അധ്യക്ഷന്മാരെ നോക്കൂ, ഓരോ വര്‍ഷവും പുതിയ മുഖങ്ങള്‍ നിങ്ങള്‍ കാണും,'നരേന്ദ്ര മോദി പറഞ്ഞു.

ഗുജറാത്ത് മന്ത്രിസഭയിലേക്കും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കും പാര്‍ട്ടി പുതുമുഖങ്ങളെ തിരഞ്ഞെടുത്തതായും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍, പുതിയ തലമുറകള്‍ക്ക് അവസരങ്ങള്‍ നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ ജനാധിപത്യ ചര്‍ച്ചയാണ് ജനാധിപത്യത്തെ ഊര്‍ജ്ജസ്വലമാക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബാധിപത്യം അടിസ്ഥാനമാക്കിയുള്ള പാര്‍ട്ടികള്‍ക്ക് ഈ ജനാധിപത്യ ഭരണം ബുദ്ധിമുട്ടാണ് എന്നും അദ്ദേഹം പരിഹസിച്ചു.

ഇന്നത്തെ മറ്റ് പാര്‍ട്ടികളില്‍ ഭൂരിഭാഗവും കുടുംബാധിപത്യ പാര്‍ട്ടികളാണ് എന്നതിനാല്‍ മൂന്ന് ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളിലേക്ക് ബി ജെ പി പുതിയ മുഖങ്ങളെ തിരഞ്ഞെടുത്തത് ഒരു പുതിയ പ്രവണത ആയി കാണപ്പെടുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ബി ജെ പിയെ ചൈതന്യമുള്ളതാക്കുകയും പ്രവര്‍ത്തകര്‍ക്കുള്ളില്‍ അഭിലാഷങ്ങളും പ്രതീക്ഷകളും ജ്വലിപ്പിക്കുകയും ചെയ്യുന്നു എന്നത് ജനാധിപത്യ കലഹമാണ് എന്നും അദ്ദേഹം പറഞ്ഞു. കഠിനാധ്വാനത്തിലൂടെ തങ്ങള്‍ക്കും പാര്‍ട്ടിയില്‍ ഉയരാന്‍ കഴിയുമെന്ന് അവര്‍ കരുതുന്നു എന്നും മോദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+