• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദി പ്രതികരിക്കാത്ത 10 കാര്യങ്ങള്‍!

ദില്ലി: അച്ഛേ ദിന്‍ ആനേ വാലാ ഹേ എന്നാണ് പറഞ്ഞിരുന്നത്. വേഗതയും സുതാര്യതയുമാണ് മുദ്രാവാക്യങ്ങളും. എന്നാല്‍ രാജ്യം മുഴുവന്‍ കാത്തുനിന്ന ചില കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും പറഞ്ഞില്ല. തിരഞ്ഞെടുപ്പിന് മുമ്പ് ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും പ്രസംഗിക്കുകയും ചെയ്ത മോദി പ്രധാനമന്ത്രിയായതോടെ മന്‍മോഹന്‍ സിംഗിന് പഠിക്കുകയാണ് എന്ന് പോലും രാഷ്ട്രീയ എതിരാളികള്‍ കളിയാക്കുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രസംഗിച്ചിരുന്നത് സ്ഥാനാര്‍ഥി മോദിയാണ്. ഇപ്പോള്‍ സംസാരിക്കുന്നതോ പ്രധാനമന്ത്രി മോദിയും - മോദി തന്നെ വിശദീകരിക്കുകയാണെങ്കില്‍ വിമര്‍ശനങ്ങളോട് മറുപടി ഇങ്ങനെയായിരിക്കും. തിരഞ്ഞെടുപ്പിന് മുന്‍പ് മോദി വോട്ടര്‍മാരോടാണ് സംസാരിച്ചതെങ്കില്‍ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നത് രാജ്യത്തെയും അന്താരാഷ്ട്ര നേതാക്കളെയുമാണ്.

എന്ന് വെച്ചാല്‍ കൃത്യമായ ഓഡിയന്‍സിനോടാണ് പ്രധാനമന്ത്രി സംസാരിക്കുന്നത് എന്ന് സാരം. എന്തായാലും മോദി ഇതുവരെ പ്രതികരിക്കാന്‍ തയ്യാറാകാത്ത കാര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കൂ.

മുസ്ലിങ്ങള്‍ക്ക് താക്കീത്

മുസ്ലിങ്ങള്‍ക്ക് താക്കീത്

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ ന്യൂനപക്ഷങ്ങള്‍ പരിഭ്രാന്തരാണ് എന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. ഈ ആരോപണത്തെ ശരിവെക്കുന്ന തരത്തിലാണ് വി എച്ച് പി നേതാവായ മോഹന്‍ ഭാഗവത് മുസ്ലിങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തിയത്. ഹിന്ദുക്കളെ പ്രകോപിപ്പിച്ചാല്‍ വിവരം അറിയും എന്നായിരുന്നു തൊഗാഡിയയുടെ താക്കീത്. എന്നാല്‍ ഈ വിഷയത്തില്‍ മോദി ഒരക്ഷരം മിണ്ടിയില്ല.

ചപ്പാത്തി വിവാദം

ചപ്പാത്തി വിവാദം

മഹാരാഷ്ട്ര സദനില്‍ നോമ്പെടുക്കുന്ന മുസ്ലിം ചെറുപ്പക്കാരനെ ശിവസേന എം പിമാര്‍ നിര്‍ബന്ധിച്ച് ചപ്പാത്തി കഴിപ്പിച്ച സംഭവം വിവാദമായി. എന്നാല്‍ സഖ്യകക്ഷിയുടെ എം പിമാരെ നിലയ്ക്ക് നിര്‍ത്താന്‍ പോന്ന ഒരു പ്രസ്താവന പ്രധാനമന്ത്രിയില്‍ നിന്നും ഉണ്ടായില്ല. ഇത് രാജ്യത്തെ ന്യൂനപക്ഷങ്ങളെ നിരാശപ്പെടുത്തുന്നതാണ്.

വിലക്കയറ്റം

വിലക്കയറ്റം

യു പി എ സര്‍ക്കാരിനെ മോദി ഏറ്റവും അധികം വിമര്‍ശിച്ചത് വിലക്കയറ്റത്തിന്റെ പേരിലായിരുന്നു. മന്‍മോഹന്‍ സിംഗ് വാ തുറക്കുന്നില്ല എന്ന് വരെ മോദി കളിയാക്കി. ട്രെയിന്‍ ചാര്‍ജും പെട്രോള്‍ വിലയും നിത്യോപയോഗ സാധനങ്ങളുടെ വിലയും കൂടിയതിന്റെ പേരില്‍ പ്രധാനമന്ത്രിയായ ശേഷം മോദിയും ഒരു പ്രസ്താവനയും നടത്തിയില്ല.

പുനെയിലെ മുസ്ലിം കൊലപാതകം

പുനെയിലെ മുസ്ലിം കൊലപാതകം

ബാല്‍ താക്കറെയെയും ഹിന്ദു ദൈവങ്ങളെയും ഫേസ്ബുക്കില്‍ കളിയാക്കി എന്നാരോപിച്ച് പുനെയില്‍ മുസ്ലിം ടെക്കിയെ തല്ലിക്കൊന്ന കാര്യത്തിലും പ്രധാനമന്ത്രി പരസ്യ പ്രസ്താവന നടത്തിയില്ല. സംഭവത്തെ അപലപിക്കാനും നരേന്ദ്ര മോദി തയ്യാറായില്ല.

കാശ്മീര്‍ പ്രശ്‌നം

കാശ്മീര്‍ പ്രശ്‌നം

ആര്‍ട്ടിക്കില്‍ 370 പ്രകാരം കാശ്മീരിന് പ്രത്യേക പദവി കിട്ടുന്നത് തിരഞ്ഞെടുപ്പിന് മുന്‍പ് മോദി ക്യാംപെയ്‌നുകളില്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഭരണം കിട്ടിയ ശേഷം മോദി ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞില്ല. കേന്ദ്രമന്ത്രിമാര്‍ ഇക്കാര്യം എടുത്തിട്ടെങ്കിലും കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ കനത്ത എതിര്‍പ്പാണ് നേരിടേണ്ടി വന്നത്.

സാനിയ മിര്‍സ വിവാദം

സാനിയ മിര്‍സ വിവാദം

ടെന്നീസ് താരം സാനിയ മിര്‍സ പാകിസ്താന്റെ മരുമകളാണ് എന്ന സ്വന്തം പാര്‍ട്ടി നേതാവിന്റെ വാദം മോദിയും അംഗീകരിക്കുന്നുണ്ടോ. അങ്ങനെ എങ്കില്‍ സോണിയാ ഗാന്ധിയെ ഇന്ത്യയുടെ മരുമകളാക്കാമല്ലോ. എന്തിനാണ് ബി ജെ പി സോണിയയെ ഇപ്പോഴും വിദേശിയാക്കി വെച്ചിരിക്കുന്നത്. വിവാദത്തില്‍ മോദിയുടെ അഭിപ്രായം അറിയാന്‍ താല്‍പര്യമുണ്ട്.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണോ

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണോ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കും എന്ന് ഗോവയിലെ ഒരു മന്ത്രി മോദിയെ പേരെടുത്ത് പറഞ്ഞിട്ടും പ്രതികരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കല്‍ മോദിയുടെ അജണ്ടയാണോ

ബാദുണ്‍ ബലാത്സംഗങ്ങള്‍

ബാദുണ്‍ ബലാത്സംഗങ്ങള്‍

ഉത്തര്‍ പ്രദേശിലെ ബാദുണില്‍ നടക്കുന്ന കൂട്ടബലാത്സംഗങ്ങളെ അപലപിക്കാന്‍ പ്രധാനമന്ത്രി തുനിഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാരിന് കടുത്ത താക്കീത് നല്‍കാനും മോദി തയ്യാറായിട്ടില്ല എന്നതും ശ്രദ്ധിക്കണം.

ലൈംഗിക പഠനം വേണോ

ലൈംഗിക പഠനം വേണോ

സ്‌കൂളുകളില്‍ ലൈംഗിക പഠനം വേണോ എന്ന ചര്‍ച്ച വന്നപ്പോള്‍ പ്രധാനമന്ത്രി പ്രതികരിച്ചില്ല. ആരോഗ്യമന്ത്രിയായ ഹര്‍ഷവര്‍ദ്ധന്‍ ആദ്യം ഇത് വേണ്ടെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സ്‌കൂളുകളില്‍ ലൈംഗിക പഠനം വേണമെന്നും പറയുന്നു. എന്നാല്‍ സര്‍ക്കാരിന്റെ അഭിപ്രായം എന്താണ്. പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല.

എവിടെപ്പോയി സ്ത്രീ സുരക്ഷ

എവിടെപ്പോയി സ്ത്രീ സുരക്ഷ

നരേന്ദ്ര മോദി ശരിക്കും 'മന്‍മോഹന്‍ മോഡി'ലാണോ? സ്ത്രീ സുരക്ഷയെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും വലിയ സ്വപ്‌നങ്ങളും പദ്ധതികളുമുള്ള മോദി ഭരിക്കുമ്പോഴും രാജ്യത്തെ സ്ത്രീകള്‍ക്ക് സുരക്ഷിത്വമില്ലേ. ബാംഗ്ലൂരിലെ സ്‌കൂളിലെ ആറുവയസ്സുകാരി മുതല്‍ പലടയിടങ്ങളിലായി വയോവൃദ്ധകള്‍ വരെ ബലാത്സംഗത്തിന് ഇരകളാകുന്നു.

English summary
Look at the controversial issues where Prime Minister Narendra Modi is silent. Questions are also being raised on Modi's silence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more