മോദിയുടെ കോട്ട് കോടികള്‍ക്ക് വിറ്റു, കോട്ട് വാങ്ങിയ വ്യവസായി അത് എന്ത് ചെയ്യുമെന്നോ?
സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് തുന്നിയ കോട്ട് വിറ്റു. ഗുജറാത്തില്‍ നടന്ന ലേലത്തില്‍ വജ്രവ്യാപാരിയും സ്വകാര്യ എയര്‍ലൈന്‍സ് ഉടമയുമായ ലാല്‍ജിഭായ് പട്ടേല്‍ കോട്ട് വാങ്ങി. 4.31 കോടി രൂപയ്ക്കാണ് വ്യവസായി കോട്ട് വാങ്ങിയത്. റിപ്പബ്ളിക്ക് ദിനത്തോട് അനുബന്ധിച്ച് അമേരിയ്ക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ച അസവരത്തിലാണ് പ്രധാനമന്ത്രി സ്വനം പേരെഴുതിയ കോട്ട് ധരിച്ചത്.
സ്വന്തം പേര് കോട്ടില്‍ തുന്നിച്ചേര്‍ക്കുകയും അത് ധരിയ്ക്കുകയും ചെയ്ത മോദിയുടെ നടപടി ഏറെ വിവാദങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഗുജറാത്ത് സര്‍ക്കാരാണ് കോട്ട് ലേലത്തിന് വച്ചത്. ഗുജറാത്തിലെ പ്രമുഖ വ്യവസായികളെല്ലാം തന്നെ ലേലത്തില്‍ പങ്കെടുത്തു. വെള്ളിയാഴ്ച അഞ്ച് മണിയോടെയാണ് ലേലം അവസാനിച്ചത്.

11 ലക്ഷം രൂപയായിരുന്ന കോട്ടിന്റെ അടിസ്ഥാന വില. പ്രവാസിയും വ്യവസായിയുമായ രമേഷ് വീരാനിയാണ് മോദിയ്ക്ക് പേര് തുന്നിയ കോട്ട് സമ്മാനിച്ചതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. തന്റെ ജൂവല്ലറിയില്‍ തന്നെ കോട്ട് പ്രദര്‍ശിപ്പിയ്ക്കാനാണ് ലേലത്തില്‍ വാങ്ങിയ വ്യവസായിയുടെ തീരുമാനം. അതേ സമയം ലഭിച്ച പണം ഗംഗ നദി ശുചീകരിയ്ക്കാനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഉപയോഗിയ്ക്കാനുമാണ് പദ്ധതി.












Click it and Unblock the Notifications