കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് സ്‌റ്റേഷനിലും മോദി: പോലീസുകാര്‍ ഞെട്ടിപ്പോയി!

Google Oneindia Malayalam News

ദില്ലി: എന്‍ ഡി എ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന് ഉദ്ഘാടനം കുറിക്കുന്ന ഒക്ടോബര്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിലെ പോലീസ് സ്‌റ്റേഷനിലും സന്ദര്‍ശനം നടത്തി. മന്ദിര്‍ മാര്‍ഗ് പോലീസ് സ്‌റ്റേഷനിലാണ് നരേന്ദ്ര മോദി മിന്നല്‍ സന്ദര്‍ശനം നടത്തിയത്. പ്രധാനമന്ത്രിയെത്തുമ്പോള്‍ വളരെ കുറച്ച് പോലീസുകാര്‍ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ.

പ്രധാനമന്ത്രി വാത്മീകി ബസ്തി സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലായിരുന്നു പോലീസ് ഉദ്യോഗസ്ഥര്‍. പോലീസ് സ്‌റ്റേഷനില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെച്ച മോദി അവിടെയുണ്ടായിരുന്ന പോലീസുകാരോട് ശുചിത്വത്തിന്റെ പ്രധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. വാത്മീകി ബസ്തിയില്‍ മോദി ക്ലീന്‍ ഇന്ത്യ ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്തു. ചൂലെടുത്ത് വൃത്തിയാക്കിയാണ് മോദി സ്വപ്‌ന പദ്ധതി ഉദ്ഘാടനം ചെയ്തത്.

narendra-modi-cleanindiacampaign

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റി നാല്‍പ്പത്തിയഞ്ചാം ജന്മദിനമായ ഒക്ടോബര്‍ രണ്ടിനാണ് രാജ്യം ഗാന്ധിജിയുടെ ശുചിത്വ ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നത്. അഞ്ചുവര്‍ഷം കൊണ്ട് ശുചിത്വ ഇന്ത്യ എന്ന ലക്ഷ്യത്തിലെത്താനാണ് ശ്രമം. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രിമാരും വിവിധ സ്ഥലങ്ങളില്‍ സ്വച്ഛ് ഭാരത് അഭിയാന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.

ഇന്ത്യ ഗേറ്റില്‍ നിന്നും ആരംഭിച്ച വിദ്യാര്‍ഥികളുടെ ജാഥയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. 31 ലക്ഷത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവിധ പരിപാടികളിലായി ക്ലീന്‍ ഇന്ത്യ ക്യാംപെയ്‌നിന്റെ ഭാഗമായി പ്രതിജ്ഞയെടുത്തു. സര്‍ക്കാര്‍ ഓഫീസുകളും കേന്ദ്രസര്‍ക്കാരിന് കീഴിലെ വിദ്യാലയങ്ങളും ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടത്തണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശമുണ്ടായിരുന്നു.

English summary
Prime Minister Narendra Modi's Surprise Inspection at a Delhi Mandir Marg Police Station.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X