കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ഷേത്രം പൊളിച്ചു, സോണിയാക്ഷേത്രം അവിടെത്തന്നെയുണ്ട്!

Google Oneindia Malayalam News

രാജ്‌കോട്ട്: പ്രതിഷ്ഠ തന്നെ വേണ്ട എന്ന് പറഞ്ഞാല്‍ പിന്നെ ക്ഷേത്രം വെച്ചുകൊണ്ടിരിക്കുവാന്‍ പറ്റുമോ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി ഗുജറാത്തിലെ രാജ്‌കോട്ടില്‍ പണിത ക്ഷേത്രം പൊളിച്ചുനീക്കി. ജില്ലാ ഭരണകൂടമാണ് മോദിയുടെ പ്രതിമ പൊളിച്ചുനീക്കിയത്. പ്രതിമ സ്ഥാപിച്ചതില്‍ അനിഷ്ടം പ്രകടിപ്പിപ്പിച്ച് നരേന്ദ്ര മോദി ട്വിറ്ററില്‍ പോസ്റ്റുകള്‍ ഇട്ടതിനെത്തുടര്‍ന്നായിരുന്നു നടപടി.

മോദി ഞങ്ങള്‍ക്ക് ദൈവത്തെ പോലെയാണ്. അതുകൊണ്ടാണ് അദ്ദേഹത്തിനുവേണ്ടി ക്ഷേത്രം പണിയുന്നതെന്നാണ് മോദി ഭക്തര്‍ പറഞ്ഞത്. ഫെബ്രുവരി 15 നാണ് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു കൊടുക്കാനായിരുന്നു ഇവരുടെ പരിപാടി. എന്നാല്‍ മോദി തന്നെ ഇതിനെ എതിര്‍ത്തു. തനിക്ക് ക്ഷേത്രം നിര്‍മിക്കുന്നതിന് പകരം ശുചിത്വ ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഈ ശ്രമങ്ങള്‍ വിനിയോഗിക്കണമെന്നാണ് മോദി പറഞ്ഞത്.

മോദി മാത്രമല്ല ഇന്ത്യയില്‍ സ്വന്തം പേരില്‍ ക്ഷേത്രമുള്ള നേതാക്കന്മാര്‍, സോണിയാ ഗാന്ധിക്കുമുണ്ട് ക്ഷേത്രം, കാണൂ

സോണിയാ ഗാന്ധിയുടെ ക്ഷേത്രം

സോണിയാ ഗാന്ധിയുടെ ക്ഷേത്രം

ഇതാദ്യമായല്ല രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടി ഇന്ത്യയില്‍ ക്ഷേത്രം പണിയുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പേരില്‍ ആന്ധ്രപ്രദേശില്‍ ക്ഷേത്രമുണ്ട്.

തെലങ്കാനയുടെ അമ്മ

തെലങ്കാനയുടെ അമ്മ

ബെംഗളൂരു - ഹൈദരാബാദ് ഹൈവേയ്ക്ക് അരികിലാണ് തെലങ്കാനയുടെ അമ്മ എന്ന് വിളിക്കുന്ന സോണിയയുടെ ക്ഷേത്രം. 500 കിലോ തൂക്കമുണ്ട് ഇവിടത്തെ വെങ്കല പ്രതിമയ്ക്ക്.

മുലായമിനും ക്ഷേത്രം

മുലായമിനും ക്ഷേത്രം

നരേന്ദ്ര മോദി ക്ഷേത്രം പൊളിച്ചില്ലെങ്കില്‍ മുലായം സിംഗ് യാദവിന് ക്ഷേത്രം കെട്ടുമെന്ന ഭീഷണിയുമായി എസ് പി നേതാവ് അസംഖാനും രംഗത്ത് വന്നിട്ടുണ്ട്.

പാഴായ അധ്വാനം

പാഴായ അധ്വാനം

ഒഡീഷയിലെ കലാകാരന്മാരാണ് മോദിയുടെ മുഖവുമായി സാമ്യമുള്ള പ്രതിമ ക്ഷേത്രത്തിനു നിര്‍മിച്ചത്. ഏഴുലക്ഷത്തോളം രൂപ ചെലവിട്ട് ഒരു വര്‍ഷത്തിലധികം എടുത്താണ് ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കിയത്.

വിഗ്രഹത്തിന് രണ്ട് ലക്ഷം

വിഗ്രഹത്തിന് രണ്ട് ലക്ഷം

മോദിയുടെ പ്രതിമയ്ക്ക് മാത്രം ചെലവ് വന്നത് രണ്ട് ലക്ഷം രൂപയാണ്.

എന്തായിരിക്കും കാരണം

എന്തായിരിക്കും കാരണം

ദില്ലി ഇലക്ഷനില്‍ നാണംകെട്ടതോടെ മോദി പ്രഭാവത്തിന് മങ്ങലേറ്റതാണ് ക്ഷേത്രം വേണ്ടെന്ന് വെക്കാന്‍ കാരണമെന്ന് ചിലര്‍ അടക്കം പറയുന്നുണ്ട്.

English summary
Prime Minister Narendra Modi's structure has been demolished by officials in Rajkot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X