മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം പരാജയം: കോണ്‍ഗ്രസ്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം പരാജയമാണെന്ന് കോണ്‍ഗ്രസിന്റെ കുറ്റപ്പെടുത്തല്‍. ഏറെ കൊട്ടിഘോഷിക്കപ്പെട്ട യാത്രയുടെ അന്തിമഫലം നോക്കുമ്പോള്‍ നിരാശയാണ് ഫലം. പ്രധാനപ്പെട്ട നേട്ടങ്ങളൊന്നും എടുത്തുപറയാനില്ല - കോണ്‍ഗ്രസ് വക്താവും മുതിര്‍ന്ന നേതാവുമായ ആനന്ദ് ശര്‍മ പറഞ്ഞു.
മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു എന്നും ശര്‍മ പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം മോദി നടത്തിയ ആദ്യത്തെ അമേരിക്കന്‍ യാത്രയെ എല്ലാവരും ആകാംക്ഷയോടെയാണ് നോക്കിക്കണ്ടത്. ലോകം തന്നെ മാറാന്‍ പോകുകയാണ് എന്നും അമേരിക്കയും ഇന്ത്യയും തമ്മില്‍ പ്രധാനപ്പെട്ട കരാറുകള്‍ ഒപ്പിടാന്‍ പോകുകയാണ് എന്നും ആളുകള്‍ പ്രതീക്ഷിച്ചു.

എന്നാല്‍ പുതുതായി ഒന്നും സംഭവിച്ചില്ല. ഭീകരവാദത്തെക്കുറിച്ചുള്ള പ്രസ്താവനയും പ്രതിരോധ നയങ്ങളും എല്ലാം പഴയതുതന്നെ. ഇന്ത്യയും അമേരിക്കയും തമ്മില്‍ നയതന്ത്ര സൗഹൃദം പുതിയ കാര്യമല്ലെന്നും ശര്‍മ പറഞ്ഞു. മന്മോഹന് സിംഗ് സര്‍ക്കാരിന്റെ നയങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാരും തുടരുന്നു എന്നത് സന്തോഷം നല്കുന്ന കാര്യമാണ്.
അഞ്ച് ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി ബുധനാഴ്ചയാണ് നാട്ടിലേക്ക് തിരിച്ചത്. തന്റെ അമേരിക്കന്‍ സന്ദര്‍ശനം വന്‍ വിജയമായിരുന്നു എന്നാണ് പ്രധാനമന്ത്രി അമേരിക്കയില്‍ നിന്നും പുറപ്പെടുമ്പോള്‍ പറഞ്ഞത്. നേരത്തെ, മോദിയുടെ അമേരിക്കയിലെ പ്രസംഗത്തെ കോണ്‍ഗ്രസ് നേതാക്കളായ അഭിഷേക് സിംഗ്വി, ശശി തരൂര്‍ തുടങ്ങിയ പ്രമുഖര്‍ പുകഴ്ത്തിയിരുന്നു.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications