കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം പരാജയം: കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം പരാജയമാണെന്ന് കോണ്‍ഗ്രസിന്റെ കുറ്റപ്പെടുത്തല്‍. ഏറെ കൊട്ടിഘോഷിക്കപ്പെട്ട യാത്രയുടെ അന്തിമഫലം നോക്കുമ്പോള്‍ നിരാശയാണ് ഫലം. പ്രധാനപ്പെട്ട നേട്ടങ്ങളൊന്നും എടുത്തുപറയാനില്ല - കോണ്‍ഗ്രസ് വക്താവും മുതിര്‍ന്ന നേതാവുമായ ആനന്ദ് ശര്‍മ പറഞ്ഞു.

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു എന്നും ശര്‍മ പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം മോദി നടത്തിയ ആദ്യത്തെ അമേരിക്കന്‍ യാത്രയെ എല്ലാവരും ആകാംക്ഷയോടെയാണ് നോക്കിക്കണ്ടത്. ലോകം തന്നെ മാറാന്‍ പോകുകയാണ് എന്നും അമേരിക്കയും ഇന്ത്യയും തമ്മില്‍ പ്രധാനപ്പെട്ട കരാറുകള്‍ ഒപ്പിടാന്‍ പോകുകയാണ് എന്നും ആളുകള്‍ പ്രതീക്ഷിച്ചു.

modiinamerica

എന്നാല്‍ പുതുതായി ഒന്നും സംഭവിച്ചില്ല. ഭീകരവാദത്തെക്കുറിച്ചുള്ള പ്രസ്താവനയും പ്രതിരോധ നയങ്ങളും എല്ലാം പഴയതുതന്നെ. ഇന്ത്യയും അമേരിക്കയും തമ്മില്‍ നയതന്ത്ര സൗഹൃദം പുതിയ കാര്യമല്ലെന്നും ശര്‍മ പറഞ്ഞു. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ നയങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാരും തുടരുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്.

അഞ്ച് ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി ബുധനാഴ്ചയാണ് നാട്ടിലേക്ക് തിരിച്ചത്. തന്റെ അമേരിക്കന്‍ സന്ദര്‍ശനം വന്‍ വിജയമായിരുന്നു എന്നാണ് പ്രധാനമന്ത്രി അമേരിക്കയില്‍ നിന്നും പുറപ്പെടുമ്പോള്‍ പറഞ്ഞത്. നേരത്തെ, മോദിയുടെ അമേരിക്കയിലെ പ്രസംഗത്തെ കോണ്‍ഗ്രസ് നേതാക്കളായ അഭിഷേക് സിംഗ്‌വി, ശശി തരൂര്‍ തുടങ്ങിയ പ്രമുഖര്‍ പുകഴ്ത്തിയിരുന്നു.

English summary
The Congress on Wednesday said Prime Minister Narendra Modi's US visit was disappointing as there were no major takeaways from the trip.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X