മോദിയുടെ ഭാര്യയ്ക്കും എസ്പിജി സുരക്ഷ
ദില്ലി: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹിരാബെന്‍, ഭാര്യ യശോദബെന്‍ എന്നിവര്‍ക്കും സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് സുരക്ഷ ലഭിക്കും. മെയ് 26 നാണ് ബി ജെ പി നേതാവ് നരേന്ദ്ര മോദി ഇന്ത്യയുടെ പതിനാലാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. മോദിയുടെ അമ്മയും ഭാര്യയും ഗുജറാത്തിലെ അഹമ്മദാബാദിലാണ് താമസിക്കുന്നത്.
എന്നാല്‍ മോദിയുടെ മൂന്ന് സഹോദരന്മാര്ക്കും രണ്ട് സഹോദരിമാര്‍ക്കും എസ് പി ജി സുരക്ഷ ഉണ്ടാകില്ല. ഇസഡ് കാറ്റഗറി സുരക്ഷയാണ് ഇവര്‍ക്ക് ലഭിക്കുക. സംസ്ഥാന പോലീസിനാണ് ഇസഡ് കാറ്റഗറി സുരക്ഷയുടെ ചുമതല. മോദിയുടെ അമ്മയ്ക്കും ഭാര്യയ്ക്കും എസ് പി ജി സുരക്ഷ നല്‍കുന്നതിനുളള തയ്യാറെടുപ്പുകള്‍ക്കായി ഉദ്യോഗസ്ഥര്‍ ഗുജറാത്തിലെത്തിയതായി അധികൃതര്‍ അറിയിച്ചു.

മോദിയുടെ സഹോദരന്മാര്ക്കും സഹോദരിമാര്‍ക്കുമുള്ള സുരക്ഷാകാര്യങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാന പോലീസിനും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പില്‍ നിന്നും റിട്ടയര്‍ ചെയ്ത മൂത്ത സഹോദരന് സോമ അഹമ്മദാബാദിലാണ് താമസം. മോദിയുടെ അമ്മ ഹിരാബെന്നും സോമയ്ക്കൊപ്പമാണ് താമസം. പ്രഹ്ലാദ്, പങ്കജ് എന്നിവരാണ് മോദിയുടെ മറ്റ് രണ്ട് സഹോദരന്മാര്.
മോദിയുടെ ഔദ്യോഗിക വസതിയായ നമ്പര്‍ സെവന്, റേസ് കോഴ്സിലും സൗത്ത് ബ്ലോക്കിലെ ഓഫീസിലുമായി 1000 കമാന്‍ഡോകളെ വിന്യസിക്കും. നിലവില്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി എന്നിവര്‍ക്ക് എസ് പി ജി സുരക്ഷയുണ്ട്.
-
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം












Click it and Unblock the Notifications