കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ഭാര്യയ്ക്കും എസ്പിജി സുരക്ഷ

Google Oneindia Malayalam News

ദില്ലി: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹിരാബെന്‍, ഭാര്യ യശോദബെന്‍ എന്നിവര്‍ക്കും സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് സുരക്ഷ ലഭിക്കും. മെയ് 26 നാണ് ബി ജെ പി നേതാവ് നരേന്ദ്ര മോദി ഇന്ത്യയുടെ പതിനാലാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. മോദിയുടെ അമ്മയും ഭാര്യയും ഗുജറാത്തിലെ അഹമ്മദാബാദിലാണ് താമസിക്കുന്നത്.

എന്നാല്‍ മോദിയുടെ മൂന്ന് സഹോദരന്മാര്‍ക്കും രണ്ട് സഹോദരിമാര്‍ക്കും എസ് പി ജി സുരക്ഷ ഉണ്ടാകില്ല. ഇസഡ് കാറ്റഗറി സുരക്ഷയാണ് ഇവര്‍ക്ക് ലഭിക്കുക. സംസ്ഥാന പോലീസിനാണ് ഇസഡ് കാറ്റഗറി സുരക്ഷയുടെ ചുമതല. മോദിയുടെ അമ്മയ്ക്കും ഭാര്യയ്ക്കും എസ് പി ജി സുരക്ഷ നല്‍കുന്നതിനുളള തയ്യാറെടുപ്പുകള്‍ക്കായി ഉദ്യോഗസ്ഥര്‍ ഗുജറാത്തിലെത്തിയതായി അധികൃതര്‍ അറിയിച്ചു.

jashodaben

മോദിയുടെ സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കുമുള്ള സുരക്ഷാകാര്യങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാന പോലീസിനും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പില്‍ നിന്നും റിട്ടയര്‍ ചെയ്ത മൂത്ത സഹോദരന്‍ സോമ അഹമ്മദാബാദിലാണ് താമസം. മോദിയുടെ അമ്മ ഹിരാബെന്നും സോമയ്‌ക്കൊപ്പമാണ് താമസം. പ്രഹ്ലാദ്, പങ്കജ് എന്നിവരാണ് മോദിയുടെ മറ്റ് രണ്ട് സഹോദരന്മാര്‍.

മോദിയുടെ ഔദ്യോഗിക വസതിയായ നമ്പര്‍ സെവന്‍, റേസ് കോഴ്‌സിലും സൗത്ത് ബ്ലോക്കിലെ ഓഫീസിലുമായി 1000 കമാന്‍ഡോകളെ വിന്യസിക്കും. നിലവില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി എന്നിവര്‍ക്ക് എസ് പി ജി സുരക്ഷയുണ്ട്.

English summary
Narendra Modi's wife, mother to get SPG cover
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X