മോദിയുടെ ഭാര്യ യെശോദ ബെന്‍ വാഹനാപകടത്തില്‍ പെട്ടു...അപകടം പുലര്‍ച്ചയോടെ..

  • Posted By: Desk
Subscribe to Oneindia Malayalam

ഗുജറാത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാര്യ യശോദാ ബെന്‍ അപകടത്തില്‍ പെട്ടു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. യശോദ സഞ്ചരിച്ച വാഹനം രാജസ്ഥാനിലെ കോട്ട-ചിറ്റൂര്‍ ദേശീയ പാതയില്‍ വെച്ച് അപകടത്തില്‍ പെടുതയായിരുന്നു.

yasodha

കോട്ടയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ഗുജറാത്തിലേക്ക് മടങ്ങുകയായിരുന്നു യശോദ ബെന്നും സംഘവും. പരിക്കേറ്റ ഇവരെ ഉടനെ തന്നെ ചിറ്റോര്ഗഡിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ അവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.അപകട കാരണം വ്യക്തമല്ല. സഹോദരന്‍ അശോക് മോദിക്കൊപ്പം മെഹ്‌സാന ജില്ലയിലെ ഉന്‍ജാ നഗരത്തിലാണ് ഇപ്പോള്‍ യശോദ ബെന്‍ താമസിക്കുന്നത്.

English summary
narendra modis wife yasoda injured in an accident.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്