Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശാന്ത് പോയി ഇനി നരേഷ് പട്ടേല്‍ വരുമോ? ഗുജറാത്ത് കോണ്‍ഗ്രസില്‍ സംശയങ്ങള്‍ ബാക്കി

ദില്ലി: പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസ് പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിനൊപ്പം മറ്റൊരു വലിയ പ്ലാനും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടായിരുന്നു. നരേഷ് പട്ടേലിനെ ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിലെത്തിക്കുകയായിരുന്നു ആ തന്ത്രം. പ്രശാന്ത് ഔദ്യോഗികമായി കോണ്‍ഗ്രസിലെത്തിയാല്‍, ആദ്യം പാര്‍ട്ടിയില്‍ ചേരാന്‍ പോകുന്നയാളായിരുന്നു നരേഷ് പട്ടേല്‍. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസിലേക്കില്ലെന്ന് പ്രശാന്ത് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നരേഷിനെ കോണ്‍ഗ്രസ് ക്യാമ്പിലെത്തിക്കുന്ന കാര്യം കഷ്ടമാകും. കോണ്‍ഗ്രസില്‍ തന്നെ പ്രശാന്തിന്റെ ഇഷ്ടക്കാര്‍ ധാരാളമുണ്ട്. നവജ്യോത് സിംഗ് സിദ്ദുവൊക്കെ പ്രശാന്തിന്റെ വിശ്വസ്തനാണ്. അതുകൊണ്ട് തന്നെ പ്രശാന്തിന്റെ തന്ത്രം നടപ്പാക്കുമോ എന്ന് കണ്ടറിയണം.

1

അതേസമയം താന്‍ ആരുടെ കൂടെ നില്‍ക്കുമെന്ന കാര്യത്തില്‍ പ്രശാന്തിന്റെ തീരുമാനം സ്വാധീനിക്കില്ലെന്ന് നരേഷ് പട്ടേല്‍ പറയുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രമുഖ പാട്ടീദാര്‍ നേതാവ് അദ്ദേഹം. പ്രശാന്ത് കിഷോര്‍ തന്റെ സുഹൃത്താണെന്നും നരേഷ് പറയുന്നു. തനിക്കൊപ്പം നിന്നയാളാണ് പ്രശാന്തെന്നും നരേഷ് പട്ടേല്‍ പറഞ്ഞു. എന്നാല്‍ ബിജെപി ക്യാമ്പിലേക്ക് അദ്ദേഹം പോകാനിടയില്ല. പക്ഷേ ആംആദ്മി പാര്‍ട്ടി അതിശക്തമായ ബദലായി സംസ്ഥാന രാഷ്ട്രീയത്തിലുണ്ട്. അത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. സജീവ നേതൃത്വം എഎപിക്ക് ഉള്ളത്. പലരെയും അവരുടെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നതാണ് എഎപിയുടെ നേതൃത്വമെന്ന് ജനങ്ങള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.

പ്രശാന്ത് കിഷോര്‍ തന്റെ പഴയ സുഹൃത്തുക്കളില്‍ ഒരാളാണ്. അടുത്ത കാലത്ത് പരിചയപ്പെട്ടവരല്ല ഞങ്ങള്‍. അടുത്തിടെ കൂടുതലായി കണ്ടുമുട്ടിയിരുന്നു. കോണ്‍ഗ്രസിലേക്കില്ലെന്ന അദ്ദേഹത്തിന്റെ തീരുമാനം വ്യക്തിപരമാണ്. അതില്‍ ഞാന്‍ പ്രതികരിക്കില്ല. ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ എനിക്ക് നില്‍ക്കാന്‍ ഇടമുണ്ടാവും. പ്രശാന്ത് എനിക്കൊപ്പം നില്‍ക്കാന്‍ തയ്യാറാണെന്നും പട്ടേല്‍ പറഞ്ഞു. പ്രശാന്ത് പാര്‍ട്ടിയില്‍ ചേരില്ലെന്നേ പറഞ്ഞിട്ടുള്ളൂ. അതിനര്‍ത്ഥം രാഷ്ട്രീയം സംസാരിക്കില്ലെന്നല്ല. പക്ഷേ രാഷ്ട്രീയ നീക്കം നടത്തില്ലെന്നല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശാന്തിന് കുറച്ച് പാര്‍ട്ടികളുമായി ബന്ധമുണ്ടെന്ന് താന്‍ നേരത്തെ പറഞ്ഞതാണെന്നും നരേഷ് പട്ടേല്‍ പറഞ്ഞു.

ശ്രീ കോദല്‍ധാം ട്രസ്റ്റിന്റെ ചെയര്‍മാനാണ് നരേഷ് പട്ടേല്‍. വലിയ ജനപ്രീതിയുള്ളത് കൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ കാണാനെത്തിയത്. അതേസമയം നരേഷ് കോണ്‍ഗ്രസിലേക്ക് വരുമെന്ന് ഉറപ്പിക്കാറായിട്ടില്ല. അതേസമയം എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവേശം ഇത്രയും വൈകിക്കുന്നതെന്ന് വ്യക്തമല്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും ദുര്‍ബലമാണ് കോണ്‍്ര്രഗസ്. ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസിനെ മറികടന്നേക്കുമെന്ന ഭയം ശക്തമാണ്. സൂറത്തില്‍ കോണ്‍ഗ്രസിനെ തകര്‍ത്ത് തദ്ദേശ ഭരണം പിടിക്കാനും എഎപിക്ക് സാധിച്ചിരുന്നു. അതേസമയം നരേഷ് പട്ടേല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയാല്‍ പാട്ടീദാര്‍ വോട്ടുകള്‍ അനുകൂലമായേക്കും. എന്നാല്‍ ഹര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+