അസറുദ്ദീന്റെ ഭാര്യയാകാന്‍ നര്‍ഗീസ് ഫക്രി
ഹൈദരാബാദ്: സോഷ്യല്‍ മീഡിയയും ടെലിവിഷനുമൊക്കെ വ്യാപകമാതിരുന്ന കാലത്തും പത്രമാധ്യമങ്ങള്‍ വഴി ഏറെ പ്രചരിച്ച വാര്‍ത്തയാണ് ബോളിവുഡ് നടി സംഗീത ബിജ്ലാനിയും ഇന്ത്യന്‍ ക്രിക്കറ്റ് താരം അസറുദ്ദീനും തമ്മിലുള്ള പ്രണയം. ഭാര്യയും മക്കളും ഉണ്ടായിരിക്കുമ്പോള്‍ തന്നെയാണ് അസര്‍ സംഗീതയുമായി പ്രണയത്തിലായത്. പിന്നീട് വിവാഹമോചനം നേടിയശേഷം സംഗീതയ്ക്കൊപ്പം മറ്റൊരു ജീവിതം തുടങ്ങുകയും ചെയ്തു.
ഇത്രയേറെ ചര്‍ച്ചയായ വിഷയം ആയതുകൊണ്ടാകണം അസറിന്റെ ജീവിതം സിനിമയാക്കുമ്പോള്‍ പ്രധാന കഥാപാത്രമാകേണ്ടുന്ന സംഗീതയായി അഭിനയിക്കുന്നത് ആരാണ് എന്നത്. ഇതുവരെ അതെക്കുറിച്ചുള്ള സൂചനയുണ്ടായിരുന്നില്ലെങ്കിലും ഗ്ലാമര്‍ രംഗങ്ങളിലൂടെ പേരെടുത്ത നര്‍ഗീസ് ഫക്രി സംഗീതയുടെ വേഷം ചെയ്യുമെന്നാണ് ബോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍.

സംഗീതയാകാന് എല്ലാ യോഗ്യതയും നര്ഗീസിലുണ്ടെന്ന് സിനിമാ വൃത്തങ്ങള്‍ അറിയിച്ചു. അഭിനയവും ഗ്ലാമറും ഒരുപോലെ ഒന്നു ചേര്‍ന്ന നര്‍ഗീസ് വേഷം ചെയ്യാന്‍ സമ്മതിക്കുയും ചെയ്തായി അവര്‍ വ്യക്തമാക്കി. കരീന കപൂര്‍, ജാക്വലിന് ഫെര്‍ണാണ്ടസ്, നിമ്രത് കൗര്‍ തുടങ്ങിയവരെ ഈ വേഷത്തിനായി നേരത്തെ പരിഗണിച്ചിരുന്നു.
ഇമ്രാന് ഹാശ്മിയാണ് ചിത്രത്തില്‍ അസറുദ്ദീനായി വേഷമിടുന്നത്. മികച്ച ബാറ്റ്സ്മാനും ഫീല്‍ഡറുമായിരുന്ന അസറുദ്ദീന് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സവിശേഷമായൊരു സ്ഥാനമുണ്ട്. അസറുദ്ദീന്റെ സ്വകാര്യ ജീവിതവും ക്രിക്കറ്റ് കരിയറുമെല്ലാം സിനിമയില്‍ പ്രതിപാദിക്കും. 2017 ജനുവരിയില്‍ റിലീസ് ചെയ്യാവുന്ന വിധത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications