കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാന്‍ഡിങിനിടെ വിമാനത്തിന്റെ വാല്‍ റണ്‍വെയില്‍ തട്ടി: അപകടം ഒഴിവായത് തലനാരിഴയ്ക്ക്

9ഡബ്ല്യു-276 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 160 യാത്രക്കാരും എട്ട് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ലാന്‍ഡിങിനിടെ വിമാനത്തിന്റെ വാല്‍ റണ്‍വെയില്‍ തട്ടി. 168 പേര്‍ ഉണ്ടായിരുന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിന്റെ വാലാണ് റണ്‍വെയില്‍ തട്ടിയത്. യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മുംബൈ നിന്ന് വരികയായിരുന്ന വിമാനം ധാക്കയില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.

ജനുവരി 22നായിരുന്നു സംഭവം. 9ഡബ്ല്യു-276 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 160 യാത്രക്കാരും എട്ട് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

jet airways

ബംഗ്ലാദേശ് ഏവിയേഷന്‍ മന്ത്രാലയവും അന്വേഷണം നടത്തുമെന്നാണ് വിവരം. അപകട വാര്‍ത്ത ജെറ്റ് എയര് ‍വെയ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. എങ്ങനെ വാല്‍ റണ്‍വെയില്‍ ഇടിച്ചുവെന്ന കാര്യം വ്യക്തമല്ല. പൈലറ്റിന്‍റെ അശ്രദ്ധയെന്നാണ് പ്രാഥമിക നിഗമനം.

English summary
The tail of the aircraft hit the runway on landing at the Dhaka International airport last week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X