കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും നെഹ്‌റു കുടംബാഗവും ആയ രാഹുല്‍ ഗാന്ധി വിമാനാപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനവും വ്യോമ സേനയുടെ വിമാനവും കൂട്ടിയിടിക്കാനുള്ള സാഹചര്യം അധികൃതര്‍ ഒഴിവാക്കിയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.

രാഹുല്‍ ഗാന്ധിയെ വഹിച്ചുകൊണ്ടുള്ള സ്വകാര്യ വിമാനം ദില്ലി വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു. ഇതേ സമയം അതേ റണ്‍വേയില്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ മറ്റൊരു വിമാനവും ഉണ്ടായിരുന്നു.

Rahul Gandhi

രണ്ട് വിമാനങ്ങളും കൂട്ടിയിടക്കും എന്ന് സ്ഥിതി ഉണ്ടായെങ്കിലും രാഹുല്‍ സഞ്ചരിച്ച വിമാനം ഉടന്‍ ഉയര്‍ത്തുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ സ്വകാര്യ വിമാനമാണ് അപകടത്തിന് അവസരമൊരുക്കിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ വ്യോമ സേനയുടെ വിമാനം അനുവദിച്ച സമയം കഴിഞ്ഞിട്ടും ടേക്ക് ഓഫ് ചെയ്യാന്‍ വൈകിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നും ആക്ഷേപം ഉണ്ട്.

റായ് ബറേലിയില്‍ നിന്നാണ് രാഹുല്‍ ദില്ലിയില്‍ എത്തിയത്. രാഹുല്‍ ഗാന്ധിയുടെ പെട്ടെന്നുള്ള വരവ് എയര്‍ ട്രാഫിക്കില്‍ മാറ്റ മുണ്ടാക്കിയതാണ് ആശക്കുഴപ്പത്തിന് കാരണമെന്ന് പറയുന്നു. റണ്‍വേയില്‍ വ്യോമസേനയുടെ വിമാനം ഉണ്ടെന്ന കാര്യം അവസാന നിമിഷത്തിലാണ് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ രാഹുല്‍ ഗാന്ധിയുടെ വിമാനത്തിന്റെ പൈലറ്റിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ലാന്‍ഡിങ്ങിന് തൊട്ടുമുമ്പെ വിമാനം വീണ്ടും മുകളിലേക്ക് ഉയര്‍ത്തി. ഇതോടെയാണ് ദുരന്തം ഒഴിവായത്.

രാഹുല്‍ ഗാന്ധിയെ പോലുള്ള വിവിഐപികളുടെ എയര്‍ട്രാഫിക്കില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. എന്നിട്ടും ഇതെങ്ങനെ സംഭവിച്ചു എന്നാണ് സംശയം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ഉത്തരവിട്ടു.

English summary
Congress vice-president Rahul Gandhi narrowly escaped a disaster while landing in Delhi when another aircraft was found to be still on the runway on which his private business jet had been cleared to land.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X