ഗുസ്തിയില്‍ കലഹം; സുശീലിനെക്കാള്‍ മികച്ചവന്‍ താനെന്ന് നര്‍സിംഗ് യാദവ്
ദില്ലി: 74 കിലോഗ്രാം വിഭാഗത്തില്‍ റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഗുസ്തിതാരം ആരെന്നത് സംബന്ധിച്ച് തര്‍ക്കം തുടരുന്നു. താനാണ് മികച്ചവനെന്ന് സുശീല്‍ കുമാറും നര്‍സിംഗ് യാദവും വീരവാദം മുഴക്കുമ്പോള്‍ വെട്ടിലാകുന്നത് ഗുസ്തി ഫെഡറേഷനാണ്. രണ്ടുതവണ ഗുസ്തിയില്‍ ഒളിമ്പിക്സ് മെഡല്‍ നേടിയ സുശീല്‍ കുമാറിനെയും നിലവില്‍ മികച്ച ഫോമിലുള്ള നര്‍സിംഗ് യാദവിനെയും തള്ളാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഫെഡറേഷന്.
റിയോ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് 74 കിലോഗ്രാം വിഭാഗത്തില്‍ ഒരു ക്വാട്ട മാത്രമാണ് അനുവദിച്ചിട്ടുള്ളത്. നര്‍സിംഗ് യാദവ് നേരത്തെ തന്നെ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയതിനാല്‍ അദ്ദേഹത്തിനായി ക്വാട്ട ഒഴിച്ചിട്ടിരിക്കുകയാണ്. എന്നാല്‍, ഇന്ത്യയില്‍ ട്രയല്‍സ് നടത്തി മികച്ചയാളെ കണ്ടെത്തണമെന്നാണ് സുശീല്‍ കുമാറിന്റെ ആവശ്യം.

പരിക്കേറ്റ് ദീര്‍ഘനാള്‍ കളത്തില്‍ നിന്നും വിട്ടുനിന്ന സുശീല്‍ കുമാറിന് കൂടുതല്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തതാണ് വിനയായത്. നേരത്തെ 66 കിലോഗ്രാം വിഭാഗത്തിലാണ് സുശീല്‍ കുമാര്‍ മത്സരിച്ചിരുന്നത്. അദ്ദേഹത്തിന് 74 കിലോഗ്രാം വിഭാഗത്തില്‍ വേണ്ടത്ര മികവുകാട്ടാന്‍ കഴിയുമോയെന്ന സംശയവും നിലവിലുണ്ട്.
2010 മുതല്‍ താന്‍ 74 കിലോഗ്രാം വിഭാഗത്തില്‍ പ്രകടനം നടത്തുന്നതായി നര്‍സിംഗ് യാദവ് പറയുന്നു. സുശീല്‍ കുമാര്‍ 66 കിലോഗ്രാം വിഭാഗത്തിലാണ് രണ്ട് ഒളിമ്പിക്സുകളില്‍ മെഡല്‍ നേടിയത്. ഇപ്പോള്‍ 74 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കണമെന്നതിന് ന്യായീകരണമില്ലെന്നും നര്‍സിംഗ് പറയുന്നു. എന്തായാലും, ഒളിമ്പിക്സിന് ആരെ പങ്കെടുപ്പിക്കണമെന്നതില് ഗുസ്തി ഫെഡറേഷന് ഇപ്പോള്‍ ആലോചിച്ചുവരികയാണ്.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications