കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുസ്തിയില്‍ കലഹം; സുശീലിനെക്കാള്‍ മികച്ചവന്‍ താനെന്ന് നര്‍സിംഗ് യാദവ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: 74 കിലോഗ്രാം വിഭാഗത്തില്‍ റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഗുസ്തിതാരം ആരെന്നത് സംബന്ധിച്ച് തര്‍ക്കം തുടരുന്നു. താനാണ് മികച്ചവനെന്ന് സുശീല്‍ കുമാറും നര്‍സിംഗ് യാദവും വീരവാദം മുഴക്കുമ്പോള്‍ വെട്ടിലാകുന്നത് ഗുസ്തി ഫെഡറേഷനാണ്. രണ്ടുതവണ ഗുസ്തിയില്‍ ഒളിമ്പിക്‌സ് മെഡല്‍ നേടിയ സുശീല്‍ കുമാറിനെയും നിലവില്‍ മികച്ച ഫോമിലുള്ള നര്‍സിംഗ് യാദവിനെയും തള്ളാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഫെഡറേഷന്‍.

റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് 74 കിലോഗ്രാം വിഭാഗത്തില്‍ ഒരു ക്വാട്ട മാത്രമാണ് അനുവദിച്ചിട്ടുള്ളത്. നര്‍സിംഗ് യാദവ് നേരത്തെ തന്നെ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയതിനാല്‍ അദ്ദേഹത്തിനായി ക്വാട്ട ഒഴിച്ചിട്ടിരിക്കുകയാണ്. എന്നാല്‍, ഇന്ത്യയില്‍ ട്രയല്‍സ് നടത്തി മികച്ചയാളെ കണ്ടെത്തണമെന്നാണ് സുശീല്‍ കുമാറിന്റെ ആവശ്യം.

sushil-kumar-narsingh-yadav

പരിക്കേറ്റ് ദീര്‍ഘനാള്‍ കളത്തില്‍ നിന്നും വിട്ടുനിന്ന സുശീല്‍ കുമാറിന് കൂടുതല്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തതാണ് വിനയായത്. നേരത്തെ 66 കിലോഗ്രാം വിഭാഗത്തിലാണ് സുശീല്‍ കുമാര്‍ മത്സരിച്ചിരുന്നത്. അദ്ദേഹത്തിന് 74 കിലോഗ്രാം വിഭാഗത്തില്‍ വേണ്ടത്ര മികവുകാട്ടാന്‍ കഴിയുമോയെന്ന സംശയവും നിലവിലുണ്ട്.

2010 മുതല്‍ താന്‍ 74 കിലോഗ്രാം വിഭാഗത്തില്‍ പ്രകടനം നടത്തുന്നതായി നര്‍സിംഗ് യാദവ് പറയുന്നു. സുശീല്‍ കുമാര്‍ 66 കിലോഗ്രാം വിഭാഗത്തിലാണ് രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടിയത്. ഇപ്പോള്‍ 74 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കണമെന്നതിന് ന്യായീകരണമില്ലെന്നും നര്‍സിംഗ് പറയുന്നു. എന്തായാലും, ഒളിമ്പിക്‌സിന് ആരെ പങ്കെടുപ്പിക്കണമെന്നതില്‍ ഗുസ്തി ഫെഡറേഷന്‍ ഇപ്പോള്‍ ആലോചിച്ചുവരികയാണ്.

English summary
Narsingh Yadav says Going to Rio is my right
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X