കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ മിഷന്‍ ശക്തി ഭയാനകമായ നടപടിയെന്ന് നാസ, ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവാദി ഇന്ത്യ

  • By Desk
Google Oneindia Malayalam News

യുഎസ്: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം ബഹിരാകാശത്ത് 400 ലധികം അവശിഷ്ടങ്ങള്‍ സൃഷ്ടിച്ചെന്ന് നാസ. ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം കടന്നുപോയെന്നുമാണ് നാസയുടെ വിമര്‍ശനം. പരീക്ഷണത്തില്‍ തകര്‍ത്ത ഉപഗ്രഹത്തിന്റെ അവശിഷ്ടം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് കടുത്ത ഭീഷണിയാണെന്നും നാസ വ്യക്തമാക്കുന്നു.

<strong>മോദിയെ വാരണാസിയിൽ തളച്ചിടാൻ പ്രിയങ്ക മാത്രം! മകൾ മത്സരിക്കുന്നതിനോട് താൽപര്യമില്ലാതെ സോണിയാ ഗാന്ധി</strong>മോദിയെ വാരണാസിയിൽ തളച്ചിടാൻ പ്രിയങ്ക മാത്രം! മകൾ മത്സരിക്കുന്നതിനോട് താൽപര്യമില്ലാതെ സോണിയാ ഗാന്ധി

നാസ തലവന്‍ ജിം ബ്രിഡെന്‍സ്റ്റീന്‍ ആണ് നാസയിലെ ശാസ്ത്രജ്ഞരോട് ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷമാണ് നാസ പ്രതികരണവുമായി രംഗത്തെത്തിയത്. മിഷന്‍ ശക്തി പരീക്ഷണത്തിനെതിരെ വലിയ എതിര്‍പ്പാണ് നാസ ഉന്നയിച്ചത്. ലോ ഓര്‍ബിറ്റില്‍ ഇന്ത്യ നടത്തിയ പരീക്ഷണം മൂലം ഉപഗ്രഹങ്ങള്‍ക്കോ ബഹിരാകാശ നിലയത്തിനോ എന്ത് സംഭവിച്ചാലും അതിന് ഉത്തരവാദിയാകുക ഇന്ത്യ ആണെന്നും നാസ പറഞ്ഞു.

asat-15

ഇന്ത്യയുടെ പരീക്ഷണത്തില്‍ ഛിന്നഭിന്നമായ ഉപഗ്രഹം ഭാവിയില്‍ ബഹാരാകാശ യാത്രികര്‍ക്ക് ഭീഷണിയാണെന്നും ഇവയില്‍ പലതും ലോ ഓര്‍ബിറ്റിന് പുറത്തേക്ക് പോയെന്നും ചിതറിയ ഭാഗങ്ങള്‍ കണ്ടെത്തുന്നത് ശ്രമകരമായ ദൗത്യമാണെന്നും ഇവയില്‍ പലതും ബഹിരാകാശത്ത് അതിവേഗം ചലിക്കുന്നതാണ് എന്നും അതിനാല്‍ ഇവ കണ്ടെത്തുന്നത് ശ്രമകരമാണെന്നും പറയുന്നു. പത്ത് സെന്റിമീറ്ററിലധികം വലുപ്പമുള്ള 60 കഷണങ്ങള്‍ കണ്ടെത്തിയെന്നും ബാക്കിയുള്ളവ തീരെ ചെറുതാണെന്നും ഇവ കണ്ടെത്തുക തികച്ചും ശ്രമകരമായ ദൗത്യമാണെന്നും പറയുന്നു.


ബഹിരാകാശത്ത് ഇത്തരം മാലിന്യങ്ങള്‍ സൃഷ്ടിച്ച ഇന്ത്യയുടെ പ്രവൃത്തി നിരുത്തരവാദിത്വപരമാണെന്നായിരുന്നു യൂറോപ്യന്‍ സ്‌പേസ് എജന്‍സി വ്യക്തമാക്കിയത്. നാസ ഇതിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തകയാണെന്നും യുഎസ് മിലിറ്ററി സ്റ്റാട്രജിക് കമാന്‍ഡ് ഉപഗ്രഹാവശിഷ്ടങ്ങള്‍ എവിടേക്കാണ് പോകുന്നതെന്ന്‌ന നിരീക്ഷിക്കുന്നുണ്ടെന്നും യുഎസ് വ്യക്തമാക്കി.


23000 വസ്തുക്കളെ നിരീക്ഷിക്കുന്നുണ്ടെന്നും ഇതില്‍ 10000 ബഹിരാകാശ മാലിന്യമാണെന്നും 3000 ഉണ്ടാക്കിയത് ചെനയാണെന്നും യുഎസ് പറയുന്നു. 2007ലെ ചെനയുടെ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു ഇത്. എന്നാല്‍ അവശിഷ്ടങ്ങള്‍ അറ്റമോസ്ഫിയറില്‍ എത്തിയാല്‍ ഉടന്‍ കത്തി നശിക്കുമെന്നാണ് ഇ്ന്ത്യയുടെ വിലയിരുത്തല്‍.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
NASA criticized Indias anti missile satellite mission and argue that ASAT creates 400 debris in space.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X