കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിക്രം ലാൻഡർ ഇടിച്ചിറങ്ങിയത് തന്നെയെന്ന് നാസയും ; ചിത്രങ്ങൾ പുറത്ത് വിട്ടു

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ചന്ദ്രയാന്‍ 2 ലാന്‍ഡര്‍ വിക്രമിന് ചന്ദ്രോപരിതലത്തിലെ ലാന്‍ഡിംഗിനിടെ ഗ്രൗണ്ട് സ്റ്റേഷനുമായി ബന്ധം നഷ്ടപ്പെട്ടതിന് കാരണം ഹാര്‍ഡ് ലാന്റിംഗാണെന്ന് നാസ. പ്രദേശത്ത് നിഴല്‍ വീണതിനാല്‍ യുഎസ് ബഹിരാകാശ ഏജന്‍സിയിലെ ശാസ്ത്രജ്ഞര്‍ക്ക് വിക്രമിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും നാസ പറഞ്ഞു.

ലേശം കഞ്ഞിയെടുക്കട്ടെ? എല്‍ഡിഎഫ് ലീഡില്‍ സെല്‍ഫ് ട്രോളിട്ട വിടിയെ കണ്ടം വഴി ഓടിച്ച് സോഷ്യല്‍ മീഡിയലേശം കഞ്ഞിയെടുക്കട്ടെ? എല്‍ഡിഎഫ് ലീഡില്‍ സെല്‍ഫ് ട്രോളിട്ട വിടിയെ കണ്ടം വഴി ഓടിച്ച് സോഷ്യല്‍ മീഡിയ

സെപ്തംബര്‍ 7നാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 2ന്റെ ലാന്‍ഡര്‍ വിക്രമിന് സോഫ്റ്റ് ലാന്റിംഗിന് മിനിട്ടുകള്‍ ശേഷിക്കെ ഗ്രൗണ്ട് സ്റ്റേഷനുമായി ബന്ധം നഷ്ടപ്പെടുന്നത്. വിക്രം ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുകയായിരുന്നുവെന്നും ബഹിരാകാശ പേടകത്തിന്റെ സ്ഥാനം ഇതുവരെ കണ്ടെത്താനായില്ലെന്നും നാസ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ലാന്റിംഗിനായി ലക്ഷ്യമിട്ട സൈറ്റിന്റെ ചിത്രങ്ങള്‍ക്കൊപ്പം ചന്ദ്രോപരിതലത്തിലെ ഗര്‍ത്തങ്ങളും ലേബല്‍ ചെയ്ത് നാസ പുറത്തു വിട്ടിട്ടുണ്ട്.

 vikramlanderhardlanding

സെപ്റ്റംബര്‍ 17 ന് നാസയുടെ ലൂണാർ റീകണൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍ആര്‍ഒ) ബഹിരാകാശ പേടകമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. സന്ധ്യാ സമയത്തെടുത്ത ചിത്രമായതിനാല്‍ ടീമിന് ലാന്‍ഡറിനെ കണ്ടെത്തതാനായിട്ടില്ലെന്നും യുഎസ് ബഹിരാകാശ ഏജന്‍സി ട്വീറ്റില്‍ പറയുന്നു. ഒക്ടോബറില്‍ പ്രദേശത്ത് വെളിച്ചം ലഭിക്കുകയാണെങ്കില്‍ ലാന്‍ഡറിനെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും നാസ കൂട്ടിച്ചേര്‍ത്തു. 14 ദിവസത്തെ ദൗത്യമുണ്ടായിരുന്ന വിക്രം ലാന്‍ഡറിന് ഗ്രൗണ്ട് സ്റ്റേഷനുമായി ബന്ധപ്പെടാനുള്ള കാലാവധി കഴിഞ്ഞ ശനിയാഴ്ചയാണ് അവസാനിച്ചത്. ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയില്‍ അതായത് വിക്രം ലാന്‍ഡിംഗിന് ശ്രമിച്ച പ്രദേശത്ത് നിഴല്‍ വീഴാന്‍ തുടങ്ങിയതോടെ സാഹചര്യങ്ങള്‍ പ്രതികൂലമായി

ബിജെപിയുടെ ''ചതി''യിൽ തിരിച്ചടിച്ച് സഖ്യകക്ഷി; ഹരിയാനയിൽ അപ്രതീക്ഷിത നീക്കം, മിഷൻ 75ന് പൂട്ട്?ബിജെപിയുടെ ''ചതി''യിൽ തിരിച്ചടിച്ച് സഖ്യകക്ഷി; ഹരിയാനയിൽ അപ്രതീക്ഷിത നീക്കം, മിഷൻ 75ന് പൂട്ട്?

ലാന്‍ഡറിന് എന്താണ് തെറ്റ് സംഭവിച്ചതെന്ന് വിശകലനം ചെയ്യുകയാണെന്ന് ഇസ്റോ മേധാവി കെ ശിവന്‍ പറഞ്ഞു. ലാന്‍ഡറില്‍ നിന്ന് സിഗ്‌നലൊന്നും ലഭിച്ചിട്ടില്ല. ലാന്‍ഡറില്‍ എന്താണ് തെറ്റ് സംഭവിച്ചതെന്ന് ഒരു ദേശീയ തലത്തിലുള്ള കമ്മിറ്റി ഇപ്പോള്‍ വിശകലനം ചെയ്യുകയാണ്. കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം, ഭാവി പദ്ധതികള്‍ ആലോചിക്കും. അതിന് ആവശ്യമായ അംഗീകാരങ്ങളും മറ്റ് പ്രക്രിയകളും വേണമെന്നും അതിനായി പ്രവര്‍ത്തിക്കുകയാണെന്നും ശിവന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. അടുത്ത മുന്‍ഗണന ഗഗന്‍യാന്‍ ദൗത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉന്നതരെ വീഴ്ത്താൻ കോളേജ് വിദ്യാർത്ഥിനികളും; 'വ്യഭിചാരക്കെണി' സംഘത്തിൽ കോളേജ് വിദ്യാർത്ഥിനികൾ...ഉന്നതരെ വീഴ്ത്താൻ കോളേജ് വിദ്യാർത്ഥിനികളും; 'വ്യഭിചാരക്കെണി' സംഘത്തിൽ കോളേജ് വിദ്യാർത്ഥിനികൾ...

1,000 കോടിയുടെ ചന്ദ്രയാന്‍ 2 പദ്ധതി വഴി ഇന്ത്യ ബഹിരാകാശ ചരിത്രം സൃഷ്ടിക്കുമെന്നായിരുന്നു പ്രതീക്ഷ. ചന്ദ്രന്റെ ഉപരിതലത്തില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയിരുന്നെങ്കില്‍ അമേരിക്ക, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ഇന്ത്യ നാലാം സ്ഥാനത്തെത്തുമായിരുന്നു. മാത്രമല്ല ആദ്യ ശ്രമത്തില്‍ ദക്ഷിണധ്രുവത്തിനടുത്ത് സോഫ്റ്റ് ലാന്‍ഡിംഗ് പൂര്‍ത്തിയാക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുമായിരുന്നു.

English summary
nasa releases vikram lander's hard landing images
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X