കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വ കുലുങ്ങി, ഭൂമി പോലല്ല!! ചൊവ്വ കുലുക്കത്തിന്‍റെ ഓഡിയോ പുറത്ത് വിട്ട് നാസ

Google Oneindia Malayalam News

യുഎസ്: ചൊവ്വ കുലുക്കത്തിന്‍റെ ഓഡിയോ പുറത്തുവിട്ട് നാസ. ഇക്കഴിഞ്ഞ മെയ് , ജൂലൈ മാസങ്ങളില്‍ ചൊവ്വയില്‍ ഉണ്ടായ കുലുക്കത്തിന്‍റെ ശബദ്മാണ് പുറത്തുവിട്ടിരിക്കുന്നത്. മനുഷ്യന്‍റെ ശ്രവണശേഷിക്ക് അപ്പുറത്തുള്ള ശബ്ദ തരംഗങ്ങള്‍ ലാന്‍ഡേഴ്സ് സീസ്മിക് എക്സിപിരിമെന്‍റ് ഫോര്‍ ഇന്‍റീരിയര്‍ സ്ട്രക്ചര്‍ (എസ്ഇഐഎസ് ) ഉപയോഗിച്ചാണ് റെക്കോഡ് ചെയ്തത്.

nasaquake-157

ഏകദേശം 20 ഓളം ചൊവ്വാ കുലുക്കങ്ങള്‍ ഇത്തരത്തില്‍ എസ്ഇഐഎസ് റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. നാസയുടെ റോബോട്ടിക് മാര്‍സ് ഇന്‍സൈറ്റ് ലാന്‍ഡറാണ് കഴിഞ്ഞ നവംബല്‍ എസ്ഇഐഎസിനെ ചൊവ്വയില്‍ എത്തിച്ചത്.
വളരെ നേര്‍ത്ത കുലുക്കം ഹെഡ്ഫോണിന്‍റെ സഹായത്തോടെ കേള്‍ക്കാന്‍ സാധിക്കുന്ന തരത്തിലാണ് പ്രോസസ് ചെയ്തിരിക്കുന്നത്. 3.7 ഉം 3.3 ഉം തീവ്രതയുള്ള കുലുക്കുങ്ങളാണ് രേഖപ്പെടുത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ചൊവ്വയുടെ പുറംപാളിയായ ക്രസ്റ്റ് ചന്ദ്രന്‍റേയും ഭൂമിയുടേയും പുറംപാളികളുടെ സമ്മിശ്രമാണെന്നാണ് നാസാ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

ചൊവ്വയുടെ ഉപരിതലം ചന്ദ്രനോടാണ് കൂടുതല്‍ സാമ്യത പുലര്‍ത്തുന്നത്. ചൊവ്വാ കുലുക്കങ്ങള്‍ക്ക് ഒരു മിനിറ്റ് വരെ ദൈര്‍ഘ്യം ഉണ്ടാകാറുണ്ട്. അതേസമയം ഭൂമിയിലെ കുലുക്കങ്ങള്‍ക്ക് സെക്കന്‍റുകളുടെ ദൈര്‍ഘ്യം മാത്രമേ ഉണ്ടാവാറുള്ളൂ. ഭൂകമ്പ തരംഗങ്ങൾ ഗ്രഹത്തിന്റെ ഉള്ളിലൂടെ എങ്ങനെ നീങ്ങുന്നുവെന്ന് കണ്ടെത്തുന്നതിലൂടെ ചൊവ്വയുടെ ഉപരിതലത്തെക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സഹായകരമാകുമെന്നുമാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

യുഡിഎഫിന് തലവേദന; ലീഗ് സ്ഥാനാര്‍ത്ഥിയെ വെട്ടാന്‍ വിമതന്‍, അനുനയ നീക്കവുമായി നേതൃത്വംയുഡിഎഫിന് തലവേദന; ലീഗ് സ്ഥാനാര്‍ത്ഥിയെ വെട്ടാന്‍ വിമതന്‍, അനുനയ നീക്കവുമായി നേതൃത്വം

ഗ്രഹണി പിടിച്ച പിള്ളേരുടെ ആര്‍ത്തി അപകടം; കെവി തോമസിനെ ഇരുത്തി മുതിര്‍ന്ന നേതാവിന്‍റെ വിമര്‍ശനംഗ്രഹണി പിടിച്ച പിള്ളേരുടെ ആര്‍ത്തി അപകടം; കെവി തോമസിനെ ഇരുത്തി മുതിര്‍ന്ന നേതാവിന്‍റെ വിമര്‍ശനം

English summary
NASA shares marsquake audio
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X