മൂക്കിലൂടെ നല്‍കാനാവുന്ന കൊവിഡ് വാക്‌സിന്‍: ഇന്ത്യയില്‍ ആദ്യഘട്ട പരീക്ഷണം ആരംഭിച്ചു
ഹൈദരാബാദ്: ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത മൂക്കിലൂടെ നല്‍കാന്‍ സാധിക്കുന്ന കൊവിഡ് വാക്‌സിന്റെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം ഹൈദരാബാദില്‍ ആരംഭിച്ചു. ബൈദരാബാദിലെ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ വച്ചാണ് നേസല്‍ വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണങ്ങള്‍ നടക്കുന്നത്. ആരംഭത്തില്‍ പത്ത് വോളണ്ടിയര്‍മാര്‍ക്കാണ് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്.
തിരാത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റു, ചിത്രങ്ങള്‍ കാണാം

ആദ്യ ഘട്ട വാക്‌സിന്‍ പരീക്ഷണം ഉടന്‍ തന്നെ പാറ്റ്‌ന, ചെന്നൈ, നാഗ്പൂര്‍, എന്നിവിടങ്ങളില്‍ നടക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യ ഘട്ടത്തില്‍ 175ഓളം പേരില്‍ വാക്‌സിന്‍ പരീക്ഷണം നടത്താനാണ് പദ്ധതി. അതേസമയം, നാഗ്പൂരില്‍ പരീക്ഷണത്തിനിായി എത്തിക്‌സ് കമ്മിറ്റിയില്‍ നിന്ന് അനുമതി കാത്തിരിക്കുകയാണെന്നും അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ പരീകഷണം ആരംഭിക്കും.
ചെന്നൈയില്‍ പരീക്ഷണം നടത്താനുള്ള അനുമതി ബുധനാഴ്ചയാണ് ലഭിച്ചത്. വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരെ ഇന്ന് മുതല്‍ കണ്ടെത്തുന്നതാണ്. മറ്റ് വാക്‌സിനുകള്‍ കുത്തിവയ്ക്കുമ്പോള്‍ ഈ വാക്‌സിന്‍ മുക്കിലൂടെ നല്‍കും എന്നതാണ് പ്രത്യേകത. വാഷിംഗ്്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി സഹകരിച്ചാണ് ഭാരത് ബയോടെക്ക് നേസല്‍ വാക്‌സിന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.












Click it and Unblock the Notifications