കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖ് അപരിഷ്‌കൃതം, ഇല്ലാതാക്കേണ്ട ദുരാചാരം... നിലപാട് വ്യക്തമാക്കി നസറുദ്ദീന്‍ ഷാ

Google Oneindia Malayalam News

ദില്ലി: മുത്തലാഖ് ബില്ലില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച തുടരുകയാണ്. എന്നാല്‍ ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ നടന്‍ നസറുദ്ദീന്‍ ഷാ. കഴിഞ്ഞ ദിവസം രാജ്യത്ത് അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞ് വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു നസറുദ്ദീന്‍ ഷാ. മുത്തലാഖ് അപരിഷ്‌കൃതമാണെന്നും അത് സമൂഹത്തില്‍ നിന്ന് തന്നെ തുടച്ചുമാറ്റേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖിനെ തടയാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. എത്രയും പെട്ടെന്ന് അത് നടപ്പാക്കുകയാണ് വേണ്ടത്. രണ്ട് നിലപാടുകള്‍ ആ വിഷയത്തില്‍ ഇല്ല. വളരെ തെറ്റായ രീതിയിലാണ് അത് നടപ്പാക്കുന്നത്. ഒരിക്കലും അത് പിന്തുടരേണ്ട ആവശ്യം ഇന്ത്യക്കില്ലെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു.

1

അതേസമയം അടുത്തിടെയുണ്ടായ വിവാദങ്ങളെ കുറിച്ചും അദ്ദേഹം തുറന്ന് പറഞ്ഞു. താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഷാ പറഞ്ഞു. 2014ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോള്‍ തനിക്ക് ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ എന്റെ വിശ്വാസം അധികം വൈകാതെ തന്നെ തകര്‍ന്നു. തന്റെ മക്കള്‍ക്ക് മതവിദ്യാഭ്യാസം ഇതുവരെ നല്‍കിയിട്ടില്ല. അവര്‍ക്ക് മതമില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ താന്‍ പറഞ്ഞതില്‍ ഭയമില്ല. പക്ഷേ എനിക്ക് ദേഷ്യമുണ്ടെന്നും ഷാ വ്യക്തമാക്കി. വെറുപ്പിന്റെ പ്രചാരണം അവസാനിച്ചാല്‍ ഇന്ത്യക്ക് വലിയ ഭാവിയാണ് ഉള്ളതെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ മന്ത്രിസഭാ രൂപീകരണം അമ്പരിപ്പിക്കും.... 54 മണ്ഡലങ്ങളിലെ നീക്കം ഇങ്ങനെരാഹുല്‍ ഗാന്ധിയുടെ മന്ത്രിസഭാ രൂപീകരണം അമ്പരിപ്പിക്കും.... 54 മണ്ഡലങ്ങളിലെ നീക്കം ഇങ്ങനെ

പരമേശ്വരയും സിദ്ധരാമയ്യയും നേര്‍ക്കുനേര്‍.... കര്‍ണാടകത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ രാഹുല്‍!പരമേശ്വരയും സിദ്ധരാമയ്യയും നേര്‍ക്കുനേര്‍.... കര്‍ണാടകത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ രാഹുല്‍!

English summary
naseeruddin shah against triple talaq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X