കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആമിര്‍ ഖാനും നസീറുദ്ദീന്‍ ഷായും രാജ്യദ്രോഹികള്‍; ആദരവ് അര്‍ഹിക്കുന്നില്ലെന്ന് ആര്‍എസ്എസ്

Google Oneindia Malayalam News

Recommended Video

cmsvideo
ആമിര്‍ ഖാനും നസീറുദ്ദീന്‍ ഷായും രാജ്യദ്രോഹികള്‍ എന്ന് RSS

ലഖ്‌നൗ: പ്രമുഖ സിനിമാ നടന്‍മാരായ ആമിര്‍ ഖാനും നസീറുദ്ദീന്‍ ഷായും രാജ്യദ്രോഹികളാണെന്ന് ആര്‍എസ്എസ്. നല്ല നടന്‍മാരാണെങ്കിലും ഇവര്‍ ആദരവ് അര്‍ഹിക്കുന്നില്ലെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. മിര്‍ ജാഫറിനെയും ജയ്ചന്ദിനെയും പോലെയാണ് നസീറുദ്ദീന്‍ ഷായും ആമിര്‍ ഖാനുമെന്ന് അലിഗഡില്‍ പൊതുപരിപാടിയില്‍ സംസാരിക്കവെ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് നവജോദ് സിങ് സിദ്ധുവിനെതിരെയും ഇന്ദ്രേഷ് കുമാര്‍ രൂക്ഷമായി പ്രതികരിച്ചു.

Page

നസീറുദ്ദീന്‍ ഷാക്കെതിരെ നേരത്തെയും ആര്‍എസ്എസ് രംഗത്തുവന്നിരുന്നു. ഇദ്ദേഹം രാജ്യദ്രോഹിയാണെന്ന് ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. പശുക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ബിജെപി നീക്കത്തെ വിമര്‍ശിച്ചതാണ് നസീറുദ്ദീന്‍ ഷാക്കെതിരെ സംഘപരിവാരം രംഗത്തുവരാന്‍ കാരണം.

യുപിയിലെ ബുലന്ദ്‌ഷെഹറില്‍ പശുവിനെ കൊലപ്പടുത്തിയെന്നാരോപിച്ച് കലാപം അഴിച്ചുവിട്ടവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കാന്‍ മടിച്ചിരുന്നു. കലാപകാരികളുടെ ആക്രമണത്തില്‍ ഒരു പോലീസ് ഓഫീസര്‍ കൊല്ലപ്പെടുകയും ചെയ്തു. പോലീസ് ഓഫീസറെക്കാളും പ്രാധാന്യം പശുവിന് നല്‍കുന്ന നാടായി ഇന്ത്യ മാറിയെന്നാണ് നസീറുദ്ദീന്‍ ഷാ പറഞ്ഞത്.

മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു, അന്ത്യം ദില്ലിയിൽമുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു, അന്ത്യം ദില്ലിയിൽ

എപിജെ അബ്ദുല്‍ കലാമിനെ പോലുള്ള മുസ്ലിംകളെയാണ് ഇന്ത്യയ്ക്ക് ആവശ്യമെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. കസബും യാക്കൂബും ഇശ്രത്ത് ജഹാനും ഇന്ത്യയ്ക്ക് വേണ്ട. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും വര്‍ഗീയ ശക്തികളും ചില ജഡ്ജിമാരുമാണ് അയോധ്യ കേസ് തീര്‍പ്പാക്കുന്നത് വൈകിപ്പിക്കുന്നത്. രാമക്ഷേത്രം നിര്‍മിക്കുന്നതിന് തടസം കോണ്‍ഗ്രസാണ്. പിന്നെ ഇടതുപാര്‍ട്ടികളും. ഹിന്ദുക്കള്‍ക്ക് നീതി ലഭിക്കുന്നത് വൈകിപ്പിക്കുകയാണിവര്‍. കോണ്‍ഗ്രസ് ഓഫീസിന് പുറത്ത് സന്യാസിമാര്‍ ധര്‍ണ നടത്തണമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

English summary
Naseeruddin Shah, Aamir Khan Are Like "Traitors", Says RSS' Indresh Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X