നസീറുദ്ദീന്‍ ഷാ അപകടകാരിയായ അര്‍ബണ്‍ ദിമാഗി നക്‌സല്‍; നടനെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

പ്രശസ്ത നടന്‍ നസീറുദ്ദീന്‍ ഷായെ അധിക്ഷേപിച്ച് കേന്ദ്ര പാര്‍ലമെന്റി കാര്യ മന്ത്രി കിരണ്‍ റിജിജു. നസീറുദ്ദീന്‍ ഷാ അപകടകാരിയായ അര്‍ബണ്‍ ദിമാഗി നക്‌സല്‍ ആണ് എന്ന് മന്ത്രി വിമര്‍ശിച്ചു. വിദ്യാര്‍ഥി സമരങ്ങളെ പിന്തുണച്ചതാണ് നടനെതിരെ മന്ത്രി രംഗത്തുവരാന്‍ കാരണം. ഡല്‍ഹിയിലെ ഡെഎന്‍യുവിലും ജാമിയ മില്ലിയ സര്‍വകലാശാലയിലും കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റൂട്ടിലും നടക്കുന്ന വിദ്യാര്‍ഥി സമരത്തെ നസീറുദ്ദീന്‍ ഷാ പിന്തുണച്ചിരുന്നു.

''നസീറുദ്ദീന്‍ ഷാ സാധാരണ നടന്‍ ആണ് എന്നാണ് താന്‍ കരുതിയത്. അദ്ദേഹത്തെ ഇഷ്ടവുമായിരുന്നു. അദ്ദേഹം അപകടകാരിയായ ദിമാഗി നക്‌സല്‍ ആണ് എന്ന് ഒരിക്കലും കരുതിയിരുന്നില്ല. യഥാര്‍ഥ സ്വാഭാവം അറിയാന്‍ വളരെ വൈകി. ഇന്ത്യന്‍ ജനാധിപത്യത്തിന് വളരെ അപകടമാണ് ഷായുടെ നിലപാട്'' എന്നും കിരണ്‍ റിജിജു എക്‌സില്‍ കുറിച്ചു.

Naseeruddin Shah kiran rijiju

ജാമിയയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തെ നസീറുദ്ദീന്‍ ഷാ കഴിഞ്ഞ ദിവസം പിന്തുണച്ചിരുന്നു. നിലപാട് വ്യക്തമാക്കി അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തു. വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ക്കാനാണ് ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും രാജ്യത്തെ യുവജനങ്ങളുടെ ധൈര്യം ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും ഷാ വിമര്‍ശിച്ചു.

ദിമാഗി നക്‌സല്‍ എന്ന് എഴുതിയ വസ്ത്രം ധരിച്ചാണ് നസീറുദ്ദീന്‍ ഷാ വീഡിയോ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് ഈ വാക്ക് ആദ്യമായി ഉച്ഛരിച്ചത്. സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്നവരെ സൂചിപ്പിച്ചാണ് മോദി ദിമാഗി നക്‌സല്‍ എന്നു പറഞ്ഞത്. എന്നാല്‍ താന്‍ ദിമാഗി നക്‌സല്‍ ആണ് എന്ന് പറയുന്നതില്‍ അഭിമാനമുണ്ടെന്ന് നസീറുദ്ദീന്‍ ഷാ പറഞ്ഞു.

ദേശ വിരുദ്ധന്‍, തുകടെ തുകടെ ഗ്യാങ് തുടങ്ങി മറ്റെന്തെല്ലാം പേരുകളാണ് അവര്‍ എനിക്ക് നല്‍കുക എന്ന് അറിയില്ല. എന്തു പേരിട്ട് വിളിച്ചാലും കുഴപ്പമില്ലെന്നും നസീറുദ്ദീന്‍ ഷാ സൂചപ്പിച്ചു. രാജ്യത്തെ യുവാക്കളുടെ ധൈര്യം തകര്‍ക്കുന്ന, വിദ്യാഭ്യാസ സമ്പ്രദായം ഇല്ലാതാക്കുന്ന, ജനാധിപത്യത്തെ അപകടത്തിലാക്കുന്ന സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കുക തന്നെ ചെയ്യുമെന്നും നസീറുദ്ദീന്‍ ഷാ വ്യക്തമാക്കി.

രാജ്യത്തെ പ്രധാന ക്യാമ്പസുകളിലെല്ലാം സമരം നടക്കുകയാണ്. ഇതിനെ പിന്തുണച്ചാണ് 76കാരനായ നടന്‍ രംഗത്തുവന്നിരിക്കുന്നത്. ഇത് സമരക്കാര്‍ക്ക് ആവേശം വര്‍ധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, സമരം കൂടുതല്‍ ശ്രദ്ധിക്കപ്പെടാനും നസീറുദ്ദീന്‍ ഷായുടെ പിന്തുണ കാരണമായി. ആദ്യം ജെഎന്‍യു, പിന്നെ സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റൂട്ട്, ഇപ്പോള്‍ ജാമിയ മില്ലിയ... വിദ്യാര്‍ഥികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ എല്ലാം ഓര്‍ത്തുവെക്കപ്പെടും എന്നും പ്രശസ്ത കവി ആമിര്‍ അസീസിന്റെ കവിതാ ശകലം ചൊല്ലി നസീറുദ്ദീന്‍ ഷാ പറഞ്ഞു. ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി നടന്‍ വിമര്‍ശിച്ചതാണ് കേന്ദ്രമന്ത്രിയെ ചൊടിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma