ഏഴാം വയസ്സില്‍ ആദ്യ പീഡനം, അമ്മ കത്തിയെരിയുന്നതും കണ്ടു, എന്നിട്ടും നടാഷ.. ഇതാണ് പെണ്ണ്!!
മുംബൈ: നടാഷയുടെ കഥ കേട്ടാല്‍ കരളുരുകാത്തവരില്ല. പക്ഷേ നിശ്ചയ ദാര്‍ഢ്യവും ആത്മവിശ്വസവും കൊണ്ടു ജീവിതത്തെ കൈപിടിയിലൊതുക്കിയവരുടെ കൂട്ടത്തില്‍ നടാഷയെയും പെടുത്താം.
എഴാം വയസ്സില്‍ ആദ്യമായി പീഡനത്തിനിരയായി, അമ്മ കത്തിയെരിയുന്നതു കണ്മുമ്പില് കാണേണ്ടി വന്നു. എന്നിട്ടും അവള് പിടിച്ചു നിന്നു. ആദ്യം നൃത്തത്തില്‍ അഭയം തേടി. പിന്നീട് യോഗ പരിശീലിച്ചു. ഇന്നവള്‍ അറിയപ്പെടുന്ന യോഗാധ്യാപികയാണ്. സമൂഹത്തില്‍ നല്ലൊരു സ്ഥാനവുമുണ്ട്.

മുംബൈ സ്വദേശി
നിശ്ചയ ദാര്ഡ്യമുണ്ടെങ്കില് ഏതു കഠിന സാഹചര്യത്തെയും അതിജീവിക്കാം എന്നതിന്റെ വലിയ ഒരു ഉദാഹരണമാണ് മുബൈ സ്വദേശിയായ നടാഷയുടെ ജീവിതം. നടാഷയ്ക്ക് മൂന്നര വയസ്സുള്ളപ്പോളാണ് അമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്യുന്നത്. പിന്നീടുള്ള രാത്രികളിലെല്ലാം ദുസ്വപ്നം കണ്ട് ഞെട്ടിയുണരുക പതിവായിരുന്നെന്നും നടാഷ പറയുന്നു.

15 വയസ്സുു വരെ പീഡനങ്ങള്‍ തുടര്‍ക്കഥ
ഏഴാം വയസ്സിലാണ് നടാഷ ആദ്യമായി പീഡിപ്പിക്കപ്പെടുന്നത്. അമ്മയുടെ മരണ ശേഷം നടാഷയെ നോക്കാനെത്തിയ ജോലിക്കാരന് വീട്ടിലാരുമില്ലാത്ത സമയത്ത് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് 15 വയസ്സുവരെ തനിക്ക് പലരില്‍ നിന്നും പീഡനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നതായി നടാഷ പറയുന്നു. ബന്ധുക്കളും അമ്മാവന്മാരുമെല്ലാം തന്നെ പലപ്പോഴും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു.

എന്താണ് ജീവിതത്തിന്റെ അര്‍ത്ഥം
മുറിവുകള്‍ മാത്രം സമ്മാനിച്ച ജീവിതത്തോടെന്നും വെറുപ്പായിരുന്നു. ഉളളിലെ വിഷമങ്ങള്‍ ആരോടും പറയാനില്ലാതെ ബാത്ത്റൂമിലിരുന്ന് ദിവസവും കരയുമായിരുന്നു. എന്താണ് ജീവിതത്തിന്റെ അര്‍ത്ഥമെന്ന് പല തവണ ചിന്തിച്ചു. പലപ്പോഴും ആത്മഹത്യ ചെയ്താലോ എന്നു വരെ തോന്നിയിട്ടുണ്ടെന്നു നടാഷ പറയുന്നു.

പുകവലി
സമ്മദ്ദങ്ങളില് നിന്ന് രക്ഷ നേടാന്‍ മദ്യപാനവും പുകവലിയും തുടങ്ങിയിരുന്നു. കൂടാതെ ജങ്ക് ഫുഡ് മാത്രംകഴിക്കുന്ന ശീലമാണുണ്ടായിരുന്നത്. അതോടെ ശരീരം വണ്ണം വെച്ച് ആരോഗ്യം ക്ഷയിക്കാന്‍ തുടങ്ങി

കാല്‍മുട്ടിനു ശസ്ത്രക്രിയ
17ാം വയസ്സില്‍ നൃത്തം പഠിക്കാന്‍ ചേര്‍ന്നതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. അതിനിടെ കോളേജില്‍ നിന്ന് കാല് തെറ്റി
വീണു കാല്‍മുട്ടിനു ഗുരുതര പരിക്കുപറ്റി. ശസ്ത്രക്രിയക്കു ശേഷം വളരെക്കാലം വിശ്രമിക്കേണ്ടി വന്നു.

യോഗ അധ്യാപികയായി
കാല്‍മുട്ടിന്റെ പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് യോഗയ്ക്കു ചേര്‍ന്നത്. പക്ഷേ യോഗ പിന്നീട് ജീവിതചര്യയുടെ ഭാഗമായി മാറി. ധാരാളം പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി. യോഗയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ധാരാളം വായിച്ചു. വീഡിയോകള്‍ കണ്ടു. പിന്നീട് യോഗ അധ്യാപികയായി ജീവിതം ആരംഭിച്ചു. ഇടയില്‍ നൃത്ത പരിശീലനം തുടരുകയും ചെയ്തു. ഡാന്‍സ് യോഗയും പഠിപ്പിക്കുന്നുണ്ട്.

കൗണ്‍സെല്ലിങ്
ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ നിന്നുകൊണ്ട് നടാഷ മറ്റുളളവര്‍ക്കായി ബ്ലോഗെഴുതുന്നുണ്ട്. വീട്ടിലിരുന്നു തന്നെ കൗണ്‍സെലിങ് സെഷനുകളും നടത്തുന്നു.

പ്രശ്നങ്ങളില്ലാത്തവരുണ്ടോ
സാഹചര്യങ്ങള്‍ നമുക്കെതിരാവുമ്പോള് ലോകം മൊത്തം നമുക്കെതിരെന്നു തോന്നും. അതു സ്വാഭാവികമാണ്. ഒരു ലക്ഷ്യം മുന്നില്‍ കണ്ട് അതിലേക്കുള്ള പ്രയാണമായിരിക്കണം ജീവിതം - നിങ്ങള്‍ക്ക് സ്വയം സ്നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റുളളവരുടെ സ്നേഹം ലഭിക്കാത്തതില്‍ പരിതപിച്ചിട്ട് കാര്യമില്ല.- നടാഷ പറയുന്നു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications