മഹാത്മാ ഗാന്ധിയെ കൊന്ന ഗോഡ്സെക്ക് അമ്പലം; പൂജയുമായി നിരവധി പേര്, വിവാദം
Recommended Video

ഭോപ്പാല്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ച് പൂജ തുടങ്ങി. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ഹിന്ദു മഹാസഭയാണ് പ്രതിമ സ്ഥാപിച്ച് പൂജയും പാലഭിഷേകവും നടത്തിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ബിജെപി സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് രംഗത്തുവന്നു.
ഹിന്ദു മഹാസഭക്കെതിരേ രാജ്യദ്രോഹ നിയമപ്രകാരം കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ മഹാത്മാ ഗാന്ധിയുടെ പാരമ്പര്യം കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടെന്ന് ബിജെപി തിരിച്ചടിച്ചു. നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

ഗാന്ധി വധത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗോഡ്സെയെ 1949 നവംബര്‍ 15നാണ് അംബാല ജയിലില്‍ തൂക്കിലേറ്റിയത്. എല്ലാ വര്‍ഷവും ഈ ദിവസം ഹിന്ദു മഹാസഭ ബലിദാന ദിനമായി ആചരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചത്. വലിയ ക്ഷേത്രം പണിയാനായിരുന്നു തീരുമാനം.
ക്ഷേത്രം പണിയാന്‍ അനുമതി തേടി ജില്ലാ ഭരണകൂടത്തെ ഹിന്ദുമഹാസഭ നേതാക്കള്‍ സമീപിച്ചിരുന്നു. എന്നാല്‍ അനുമതി ലഭിച്ചില്ല. തുടര്‍ന്നാണ് ഗ്വാളിയോറിലെ ദൗലത്ത്ഗഞ്ചിലുള്ള ഓഫീസിന് മുന്നില്‍ പ്രതിമ സ്ഥാപിച്ച് പൂജ തുടങ്ങിയത്.
അര്‍ധകായ പ്രതിമായാണ് സ്ഥാപിച്ചതെന്ന് ഹിന്ദുമഹാ സഭ ദേശീയ ഉപാധ്യക്ഷന്‍ ജയ്വീര് ഭരദ്വാജ് പറഞ്ഞു. പ്രതിമ സ്ഥാപിച്ച ശേഷം ഏറെ നേരം പൂജ നടന്നു. പാലും തേനും നെയ്യും അഭിഷേകം ചെയ്തു. കൂടി നിന്നവര്‍ക്കെല്ലാം പ്രസാദം നല്‍കുകയും ചെയ്തു.
ഗോഡ്സെയുടെ പേരില്‍ ക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ നേതാക്കള്‍ ഈ മാസം ഒമ്പതിനാണ് ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കിയത്. അപേക്ഷ തള്ളുകയായിരുന്നു. ഇപ്പോള്‍ തങ്ങളുടെ ഓഫീസ് പരിസരത്ത് തന്നെ ക്ഷേത്രം പണിയുകയാണ് ചെയ്തിരിക്കുന്നതെന്ന് ഭരദ്വാജ് പറഞ്ഞു. ഗോഡ്സെ വലിയ ദേശീയവാദിയായിരുന്നുവെന്നും രാജ്യം വിഭജിക്കുന്നതിന് എതിരായിരുന്നുവെന്നും ഭരദ്വാജ് അവകാശപ്പെട്ടു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications