കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാത്മാ ഗാന്ധിയെ കൊന്ന ഗോഡ്‌സെക്ക് അമ്പലം; പൂജയുമായി നിരവധി പേര്‍, വിവാദം

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
ഗാന്ധിയെ വധിച്ച ഗോഡ്സെക്ക് പ്രതിമയും പൂജയുമായി ഹിന്ദുമഹാസഭ | Oneindia Malayalam

ഭോപ്പാല്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ച് പൂജ തുടങ്ങി. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ഹിന്ദു മഹാസഭയാണ് പ്രതിമ സ്ഥാപിച്ച് പൂജയും പാലഭിഷേകവും നടത്തിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ബിജെപി സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് രംഗത്തുവന്നു.

ഹിന്ദു മഹാസഭക്കെതിരേ രാജ്യദ്രോഹ നിയമപ്രകാരം കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ മഹാത്മാ ഗാന്ധിയുടെ പാരമ്പര്യം കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടെന്ന് ബിജെപി തിരിച്ചടിച്ചു. നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

Godse

ഗാന്ധി വധത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗോഡ്‌സെയെ 1949 നവംബര്‍ 15നാണ് അംബാല ജയിലില്‍ തൂക്കിലേറ്റിയത്. എല്ലാ വര്‍ഷവും ഈ ദിവസം ഹിന്ദു മഹാസഭ ബലിദാന ദിനമായി ആചരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചത്. വലിയ ക്ഷേത്രം പണിയാനായിരുന്നു തീരുമാനം.

ക്ഷേത്രം പണിയാന്‍ അനുമതി തേടി ജില്ലാ ഭരണകൂടത്തെ ഹിന്ദുമഹാസഭ നേതാക്കള്‍ സമീപിച്ചിരുന്നു. എന്നാല്‍ അനുമതി ലഭിച്ചില്ല. തുടര്‍ന്നാണ് ഗ്വാളിയോറിലെ ദൗലത്ത്ഗഞ്ചിലുള്ള ഓഫീസിന് മുന്നില്‍ പ്രതിമ സ്ഥാപിച്ച് പൂജ തുടങ്ങിയത്.

ദൃശ്യം മോഡല്‍ കൊല; മൃതദേഹം തറയില്‍, ഞെട്ടിത്തരിച്ച് തൊഴിലാളികള്‍!! പോലീസ് നിഗമനം ഇങ്ങനെദൃശ്യം മോഡല്‍ കൊല; മൃതദേഹം തറയില്‍, ഞെട്ടിത്തരിച്ച് തൊഴിലാളികള്‍!! പോലീസ് നിഗമനം ഇങ്ങനെ

അര്‍ധകായ പ്രതിമായാണ് സ്ഥാപിച്ചതെന്ന് ഹിന്ദുമഹാ സഭ ദേശീയ ഉപാധ്യക്ഷന്‍ ജയ്‌വീര്‍ ഭരദ്വാജ് പറഞ്ഞു. പ്രതിമ സ്ഥാപിച്ച ശേഷം ഏറെ നേരം പൂജ നടന്നു. പാലും തേനും നെയ്യും അഭിഷേകം ചെയ്തു. കൂടി നിന്നവര്‍ക്കെല്ലാം പ്രസാദം നല്‍കുകയും ചെയ്തു.

ഗോഡ്‌സെയുടെ പേരില്‍ ക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ നേതാക്കള്‍ ഈ മാസം ഒമ്പതിനാണ് ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കിയത്. അപേക്ഷ തള്ളുകയായിരുന്നു. ഇപ്പോള്‍ തങ്ങളുടെ ഓഫീസ് പരിസരത്ത് തന്നെ ക്ഷേത്രം പണിയുകയാണ് ചെയ്തിരിക്കുന്നതെന്ന് ഭരദ്വാജ് പറഞ്ഞു. ഗോഡ്‌സെ വലിയ ദേശീയവാദിയായിരുന്നുവെന്നും രാജ്യം വിഭജിക്കുന്നതിന് എതിരായിരുന്നുവെന്നും ഭരദ്വാജ് അവകാശപ്പെട്ടു.

English summary
Hindu Mahasabha Sets up Godse ‘Temple’ in Gwalior, Kicks up Row,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X