കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോക്ക് പിന്നാലെ മോദി പരസ്യവുമായി പേ ടിഎമ്മുകാരും, കെജ്രിവാള്‍ പറയുന്നതിലും സത്യമില്ലേ ?

നടപടിയില്‍ മോദിയെ പ്രശംസിച്ച് പേ ടിഎം പരസ്യം പ്രത്യക്ഷപ്പെട്ടതോടെയാണ് കെജ്രിവാള്‍ വിമര്‍ശനവുമായെത്തിയത്. പരസ്യം നാണക്കേടാണെന്നാണ് കെജ്രിവാള്‍ പറഞ്ഞത്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് 500, 1000 നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി പേ ടിഎമ്മിനെ സഹായിക്കാനാണെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോപണങ്ങള്‍ക്ക് പേ ടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖറിന്റെ മറുപടി. നോട്ട് നിരോധനം കൊണ്ട് പേ ടിഎമ്മുകള്‍ക്കല്ല ഇന്ത്യയ്ക്ക് തന്നെയാണ് നേട്ടമെന്ന് വിജയ് ശേഖര്‍ പറയുന്നു.

നടപടിയില്‍ മോദിയെ പ്രശംസിച്ച് പേ ടിഎം പരസ്യം പ്രത്യക്ഷപ്പെട്ടതോടെയാണ് കെജ്രിവാള്‍ വിമര്‍ശനവുമായെത്തിയത്. പരസ്യം നാണക്കേടാണെന്നാണ് കെജ്രിവാള്‍ പറഞ്ഞത്. ജിയോ മോദിയെ പ്രശംസിച്ച് പരസ്യം നല്‍കിയതിനു പിന്നാലെയാണ് പേ ടിഎമ്മുകാരും പ്രശംസയുമായി രംഗത്തെത്തിയിരിക്കുന്നത്. നോട്ട് നിരോധനം കൊണ്ട് ഏറ്റവുമധികം ലാഭമുണ്ടാക്കിയ കൂട്ടരാണ് പേ ടിഎമ്മുകാര്‍.

 കെജ്രിവാള്‍ പറയുന്നതെന്ത്

കെജ്രിവാള്‍ പറയുന്നതെന്ത്

നോട്ട് നിരോധിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ നടപടിയെ പ്രശംസിച്ചു കൊണ്ടുള്ള പേ ടിഎം പരസ്യം പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ് കെജ്രിവാള്‍ വിമര്‍ശനവുമായി എത്തിയത്. പ്രധാനമന്ത്രി സ്വകാര്യ സ്ഥാപനങ്ങളുടെ മോഡല്‍ ആകേണ്ടതാണോ ജനങ്ങള്‍ക്കാവശ്യമെന്ന് കെജ്രിവാള്‍ ചോദിക്കുന്നു. പിന്നീട് ഇത്തരം സ്ഥാപനങ്ങള്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ ഇവര്‍ക്കെതിരെ ആര് നടപടി എടുക്കുമെന്നും കെജ്രിവാള്‍ ചോദിക്കുന്നു.

 മോദിക്ക് പ്രശംസ

മോദിക്ക് പ്രശംസ

ചൊവ്വാഴ്ച നോട്ട് നിരോധനം വന്നതിന്റെ തൊട്ടടുത്ത ദിവസമാണ് മോദിയെ പ്രശംസിച്ച് പേ ടിഎം പരസ്യം എത്തിയത്. മോദിയുടേത് സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വലിയ നടപടിയാണിതെന്നാണ് പേ ടിഎമ്മിന്റെ മോദിയെ പ്രശംസിച്ചുള്ള പരസ്യം.

 നേട്ടം ഇന്ത്യയ്ക്ക് തന്നെ

നേട്ടം ഇന്ത്യയ്ക്ക് തന്നെ

നോട്ട് നിരോധനം കൊണ്ട് നേട്ടം ഉണ്ടായിരിക്കുന്നത് ഇന്ത്യയ്ക്ക് തന്നെയാണെന്ന് വിജയ് ശേഖര്‍ പറയുന്നു. പേ ടിഎമ്മുകള്‍ വെറും ടെക് സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണന്നെും സാമ്പത്തിക കാര്യങ്ങളില്‍ സഹായിക്കുകയാണ് പേ ടിഎം ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.

കെജ്രിവാളിന്‍റെ സംശയം ശരിയല്ലേ

കെജ്രിവാളിന്‍റെ സംശയം ശരിയല്ലേ

നോട്ട് നിരോധനത്തിനു പിന്നാലെ പേ ടി എം വഴിയുള്ള പണമിടപാടുകള്‍ വര്‍ധിച്ചിരുന്നു. ഇതാണ് അരവിന്ദ് കെജ്രിവാള്‍ ചൂണ്ടിക്കാട്ടുന്നത്.

സാധാരണക്കാര്‍ക്ക് ഭയക്കേണ്ട

സാധാരണക്കാര്‍ക്ക് ഭയക്കേണ്ട

ചൊവ്വാഴ്ച അര്‍ധ രാത്രി മുതലാണ് രാജ്യത്ത് 500, 1000 നോട്ടുകള്‍ക്ക് നിരോധനം വന്നിരിക്കുന്നത്. കള്ളപ്പണം തടയുന്നതിനായിട്ടാണ് നടപടി നടപ്പാക്കിയിരിക്കുന്നത്. തുടക്കത്തില്‍ കുറച്ച് ബുദ്ധി മുട്ടുകള്‍ ഉണ്ടാകുമെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നു തന്നെയാണ് സര്‍ക്കാര്‍ പറയുന്നത്. കൃത്യമായ രേഖകളുള്ള പണമാണെങ്കില്‍ ഒരു തരത്തിലുള്ള ആശങ്കയും വേണ്ടെന്നു തന്നെയാണ് സര്‍ക്കാര്‍ പറയുന്നത്. കൈയിലുള്ള പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മാറ്റി തുടങ്ങി. അതേസമയം എടിഎമ്മുകളുടെ പ്രവര്‍ത്തനം ഭാഗികമാണ്.

English summary
Vijay Shekhar, PayTM founder and CEO told Delhi CM Arvind Kejriwal that the nation, and not his company was the biggest beneficiary of the ban on Rs 500 and Rs 1000 notes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X