Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യം ആദ്യം, എപ്പോഴും ആദ്യം: സ്വാതന്ത്ര്യദിന സന്ദേശം പുറത്ത്, 75ാമത് സ്വാതന്ത്ര്യദിനത്തിന് ഇന്ത്യ

ദില്ലി: ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ അടയാളപ്പെടുത്തലായി ഇന്ത്യ 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. 1947 ആഗസ്റ്റ് 15ന് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവാണ് ചെങ്കോട്ടയിലെ ലാഹോറി ഗേറ്റിൽ ആദ്യമായി ദേശീയപതാക ഉയർത്തിയത്.

"വർഷങ്ങൾക്കുമുമ്പ് നമ്മൾ വിധിയുമായി പോരാടി വിജയിച്ചു. ഇപ്പോൾ നമ്മുടെ പ്രതിജ്ഞ വീണ്ടെടുക്കാനുള്ള സമയമായിരിക്കുന്നു. അർദ്ധരാത്രിയിൽ, ലോകം ഉറങ്ങുമ്പോൾ, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണർന്നെഴുന്നേറ്റു" 1947 ഓഗസ്റ്റ് 14 അർദ്ധരാത്രിയിൽ നെഹ്‌റു ഭരണഘടനാ അസംബ്ലിയിൽ നടത്തിയ ചരിത്രപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. എല്ലാ വർഷവും, പതാക ഉയർത്തൽ ചടങ്ങുകൾ, സാംസ്കാരിക പരിപാടികൾ,മറ്റ് മത്സരങ്ങൾ എന്നിവയോടെ രാജ്യം മുഴുവൻ സ്വാതന്ത്ര്യം ആഘോഷിക്കപ്പെട്ടുന്നുണ്ട്.

 fg2-1597231842

സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

'രാജ്യം ആദ്യം, എപ്പോഴും ആദ്യം' എന്ന സന്ദേശത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം. ആത്മനിർഭർ ഭാരത് എന്നായിരുന്നു 2020 ലെ സ്വാതന്ത്ര്യദിനത്തിന്റെ സന്ദേശം. പൂക്കൾ മുതൽ പെയിന്റിംഗുകൾ വരെ 2021 -ലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി നടത്തുന്ന എല്ലാ ക്രമീകരണങ്ങളും 'രാജ്യം ആദ്യം, എപ്പോഴും ആദ്യം' എന്ന പ്രമേയം ഉൾക്കൊള്ളുന്നതാണ്. 2019ൽ 'നമ്മുടെ സൈനികരെ പിന്തുണയ്ക്കുക, നമ്മുടെ സൈനികരെ അഭിവാദ്യം ചെയ്യുക' എന്ന സന്ദേശവുമായി ഇന്ത്യ സ്വാതന്ത്ര്യ ദിനത്തെ വരവേറ്റു. കൊവിഡ് ഭീതി നിലനിൽക്കുന്നതിനിടെ ഇത്തവണ രാജ്യത്ത് വളരെ കരുതലോടെയാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരിക്കും രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിന് തുടക്കം കുറിക്കുക. രാവിലെ ഏഴരയ്ക്ക് ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുമ്പോൾ 21 ആചാര പീരങ്കി വെടികൾ മുഴങ്ങും. തുടർന്ന് ഹെലികോപ്ടറുകൾ പുഷ്പവൃഷ്‌ടി നടത്തും. ടോക്കിയോ ഒളിമ്പിക്സിൽ മെഡലുകൾ നേടിയ കായികതാരങ്ങൾക്ക് പ്രത്യേക ക്ഷണം ലഭിക്കും. എന്നിരുന്നാലും, കൊവിഡ് കണക്കിലെടുത്ത് കഴിഞ്ഞ വർഷത്തെപ്പോലെ ആഘോഷങ്ങൾ പൊതുജനങ്ങൾ പ്രവേശനം അനുവദിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+