കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള മോഡലാണ് രാജ്യത്തിന് വേണ്ടത്, മോദിക്ക് പോലും അറിയാത്ത ഗുജറാത്ത് മോഡലല്ലെന്ന് രാമചന്ദ്ര ഗുഹ!

Google Oneindia Malayalam News

കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിന്റെ കേരള മോഡലിന് ആഗോള മാധ്യമങ്ങള്‍ അടക്കം കയ്യടി നല്‍കുകയാണ്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെകെ ശൈലജയുടേയും നേതൃത്വത്തിലുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയുമടക്കം സമ്മതിച്ചിട്ടുളളതാണ്.

കൊവിഡ് പ്രതിരോധത്തില്‍ രാജ്യം കേരളത്തെ മാതൃകയാക്കണം എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പ്രമുഖ ചരിത്രകാരനായ രാമചന്ദ്ര ഗുഹ. ഗുജറാത്ത് മോഡലല്ല, കേരള മോഡലാണ് നമുക്ക് വേണ്ടതെന്നും ഗുഹ പറഞ്ഞു. എന്‍ഡിടിവി.കോമില്‍ എഴുതിയ ലേഖനത്തിലാണ് രാമചന്ദ്രഗുഹ കേരളത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുന്നത്.

ശാസ്ത്രത്തിന്റെ അടിസ്ഥാനമുളള കേരള മോഡലാണ് രാജ്യത്തിന്റെ ആവശ്യം. അല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും എന്തെന്ന് പറയാന്‍ സാധിക്കാത്ത ഒന്നായ ഗുജറാത്ത് മോഡല്‍ അല്ല വേണ്ടത് എന്നും ഗുഹ പറയുന്നു. ഗുജറാത്ത് മോഡല്‍ വര്‍ഗീയതയിലും അന്ധവിശ്വാസങ്ങളിലും അടക്കം ഊന്നിയിട്ടുളളതാണ് എന്നും ഗുഹ വിലയിരുത്തുന്നു. അതേസമയം കേരള മോഡല്‍ ശാസ്ത്രത്തിലും സമത്വത്തിലും സുതാര്യതയിലും ഊന്നിയതാണെന്നും ഗുഹ പറയുന്നു.

Corona

കൊവിഡ് പ്രതിരോധത്തില്‍ രാജ്യത്തിന് മുന്നില്‍ മാതൃകയാണ് കേരളം ഇതുവരെ. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുളള സംസ്ഥാനം കേരളമായിരുന്നു. ആ ഒന്നാം സ്ഥാനത്ത് നിന്ന് പതിനെട്ടാം സ്ഥാനത്തിലേക്ക് എത്തിയിരിക്കുകയാണ് കേരളം ഇന്ന്. 129 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 316 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 23,876 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 23,439 പേര്‍ വീടുകളിലും 437 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 148 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 21334 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 20326 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിലെ 4 പേര്‍ക്കും കോഴിക്കോട്, കോട്ടയം ജില്ലകളിലെ 2 പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും ഒരോരുത്തര്‍ മൈസൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

English summary
Nation needs Kerala Model, Not Gujarat Model, Says Ramachandra Guha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X