രാജ്യത്ത് മുന്‍തൂക്കം ആണ്‍കുട്ടികള്‍ക്ക് തന്നെ; പെണ്‍കുട്ടികളുടെ അനുപാതത്തില്‍ വന്‍ കുറവ്
ദില്ലി: ജനസംഖ്യാനുപാതത്തില്‍ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ മുമ്പത്തേതിനേക്കാള്‍ കുറവെന്ന് സര്‍വ്വെ ഫലം. പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികള്‍ക്ക് തന്നെയാണ് രാജ്യം മുന്‍ തൂക്കം നല്‍കുന്നത്.
പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയ സംസ്ഥാനം ദില്ലിയാണ്. 887ല്‍ നിന്ന് 876 ആയാണ് പെണ്‍കുട്ടികളുടെ എണ്ണം ദില്ലിയില്‍ കുറഞ്ഞത്. രാജ്യത്ത് 2011-12 കാലയളവില്‍ 1,000 ആണ്‍കുട്ടികള്‍ക്ക് 909 പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നത് 2012-13 കാലയളവില്‍ 906 ആയി കുറഞ്ഞതായാണ് സര്‍വേഫലം.

എന്നാല്‍ തമിഴ്‌നാട്ടില്‍ പെണ്‍കുട്ടികളുടെ അനുപാതം 927ല്‍ നിന്ന് 921 ആയി കുറഞ്ഞിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങലില്‍ മാത്രമല്ല ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പെണ്‍കുട്ടികളോടുള്ള വിരോധം കൂടി വരുന്നു എന്നതിന്റെ തെളിവാണിത്.












Click it and Unblock the Notifications