കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമഭേദഗതി: അണയാതെ പ്രതിഷേധം, യുപിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 18 ആയി

Google Oneindia Malayalam News

ദില്ലി: പൗരത്വ നിമയ ഭേദഗതിക്കെതിരായി രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 18 ആയി. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. വിവിധ നഗരങ്ങളില്‍ ഏര്‍‌പ്പെടുത്തിയ ഇന്‍റര്‍നെറ്റ് നിരോധനം ഇതുവരെ പിന്‍വലിച്ചിട്ടില്ല.

ബീഹാറില്‍ ആര്‍ജെഡി ആഹ്വാനം ചെയ്ത ബന്ദിനിടെ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. മധ്യപ്രദേശില്‍ 50 ജില്ലകളില്‍ നിരോധനാജ്ഞ തുടരുകയാണ്.

വാര്‍ത്തകളുടെ തത്സമയ വിവരങ്ങള്‍ക്കായി വണ്‍ഇന്ത്യയോടൊപ്പം ചേരൂ..‌

Newest First Oldest First
1:57 PM, 22 Dec

ഇന്ത്യയുടെ ശക്തി നാനാത്വത്തില്‍ ഏകത്വമെന്ന് നരേന്ദ്ര മോദി. ചിലര്‍ ജനങ്ങള്‍ക്ക് വ്യാജ വാഗ്ദനം നല്‍കി വഞ്ചിക്കുന്നു. കെജ്രിവാള്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കായി ഒന്നും ചെയ്തില്ലെന്നും മോദി
1:23 PM, 22 Dec

പൗരത്വ നിയമഭേദഗതിക്കെതിരായ സംയുക്ത സമരത്തോടുള്ള കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വിയോജിപ്പ് സങ്കുചിത നിലപാടെന്ന വിമര്‍ശനവുമായി സിപിഎം. ശബരിമല പ്രശ്‌നത്തില്‍ സുപ്രീംകോടതി വിധിയ്‌ക്കെതിരെ ആര്‍എസ്‌എസ്സുമായി യോജിച്ച്‌ കര്‍മ്മസമിതിയില്‍ പ്രവര്‍ത്തിക്കാന്‍ മടിയില്ലാതിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‌ ഇന്ത്യയെ നിലനിര്‍ത്താനുള്ള വിശാല പോരാട്ടത്തിന്‌ സിപിഎമ്മായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന്‌ പറയുന്നത്‌ എത്രമാത്രം സങ്കുചിതമാണെന്ന് സിപിഎം സംസ്ഥാന കമ്മറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു
12:47 PM, 22 Dec

മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി വിഡി സതീശന്‍. പിണറായി വിജയനും രമേശ് ചെന്നിത്തലയും ഒന്നിച്ച് സമരം ചെയ്തതില്‍ തെറ്റില്ല. അതിനെ താന്‍ 100% അനുകൂലിക്കുന്നു. ഒരുമിച്ച് നില്‍ക്കേണ്ടി വന്നാല്‍ ഇനിയും യോജിച്ച് സമരം ചെയ്യുമെന്നും സതീശന്‍
12:18 PM, 22 Dec

മംഗ്ലൂരുവില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
11:41 AM, 22 Dec

പൗരത്വ രജിസ്റ്റര്‍ ചര്‍ച്ച ചെയ്യാന്‍ എന്‍ഡിഎ യോഗം വിളിക്കണമെന്ന് ജെഡിയു
11:40 AM, 22 Dec

കുടിയേറ്റക്കാരായ മുസ്ലിങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ആലോചിക്കാമെന്ന് കേന്ദ്രമന്ത്രി
11:39 AM, 22 Dec

പ്രക്ഷോഭങ്ങളുടെ പഞ്ചാത്തലത്തില്‍ ഉത്തരാഘണ്ഡില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു
11:06 AM, 22 Dec

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവര്‍ അരാജകത്വ വാദികളാവുന്നു. നിയമം നടപ്പിലാക്കില്ലെന്ന് പറയുന്നത് ഗ്യാലറിക്ക് വേണ്ടിയെന്നും വി മുരളീധരന്‍
10:22 AM, 22 Dec

പൗരത്വ നിയമഭേദഗതിയില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഗവര്‍ണ്ണര്‍ കേന്ദ്രത്തിന്‍റെ പിആര്‍ഒയെ പോലെ പെരുമാറരുതെന്ന് വിഎം സൂധീരന്‍.
10:13 AM, 22 Dec

അസമില്‍ പ്രതിഷേധം തണുപ്പിക്കാന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. തദ്ദേശീയരുടെ സ്വത്ത് സംരക്ഷിക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരും
10:09 AM, 22 Dec

ദില്ലിയിലെ പ്രതിഷേധങ്ങളില്‍ 58 പേര്‍ അറസ്റ്റില്‍
9:59 AM, 22 Dec

ഉത്തര്‍പ്രദേശില്‍ പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയുമായി സര്‍ക്കാര്‍. പ്രതിഷേധക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു
9:58 AM, 22 Dec

മംഗളൂരുവിലും ദക്ഷിണ കന്നഡ ജില്ലയിലും ഇന്‍റര്‍നെറ്റ് പുനഃസ്ഥാപിച്ചു
9:58 AM, 22 Dec

പൗരത്വ നിമയഭേദഗതിയില്‍ മുസ്ലിംങ്ങളേയും ഉള്‍പ്പടുത്തണമെന്ന് ആവര്‍ത്തിച്ച് ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലി ദള്‍
9:55 AM, 22 Dec

അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയിലും ഇന്‍റര്‍നെറ്റ് പുനസ്ഥാപിച്ചു
9:01 AM, 22 Dec

രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വിദ്യര്‍ത്ഥികള്‍. പോണ്ടിച്ചേരി സര്‍വ്വകലാശാലയിലെ ബിരുദദാന ചടങ്ങാണ് വിദ്യാര്‍ത്ഥികള്‍ ബഹിഷ്കരിക്കുക. പരിപാടിയുമായി സഹകരിക്കണമെന്ന ആവശ്യം സ്റ്റുഡന്‍റ് കൗണ്‍സില്‍ തള്ളി. റാങ്ക് ജേതാക്കള്‍ ഉള്‍പ്പടെ പരിപാടി ബഹിഷ്കരിക്കും
8:52 AM, 22 Dec

സമരക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന മോദിയുടെ പ്രസ്താവന മുസ്ലീം വിരോധം കൊണ്ടെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍
8:43 AM, 22 Dec

വാരണാസിയില്‍ ഇന്‍റര്‍നെറ്റ് പുനസ്ഥാപിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്താലത്തില്‍ ഈ മാസം 15 മുതല്‍ സ്ഥലത്ത് ഇന്‍റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തി വരികയായിരുന്നു.
8:41 AM, 22 Dec

യുപിയിലെ രാംപൂരില്‍ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു
8:40 AM, 22 Dec

പൗരത്വ നിമയഭേദഗതിക്കെതിരായി രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലി ഇന്ന് ദില്ലിയില്‍ നടക്കും. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വീശദീകരണങ്ങള്‍ പ്രധാനമന്ത്രി റാലിയില്‍ നല്‍കിയേക്കും

uppolicess
English summary
nation wide protest over caa: live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X