• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദേശീയ പണിമുടക്ക് രണ്ടാം ദിവസം; തലസ്ഥാനത്ത് ട്രെയിനുകൾ തടയുന്നു, 200ൽ അധികം പേർക്കെതിരെ കേസ്

  • By Goury Viswanathan

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് തുടരുന്നു. പണിമുടക്കിന്റെ രണ്ടാം ദിവസം സംസ്ഥാനത്ത് കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചു. കെഎസ്ആർടിസി സർവ്വീസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങൾ സജീവമായി നിരത്തിലിറങ്ങി.

ദേശീയ പണിമുടക്കിൽ പങ്കെടുത്തവര്‌ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് സമീപത്തെ എസ്ബിഐ ശാഖ അടിച്ചു തകർത്തു. ബാങ്ക് അടയ്ക്കാൻ വിസമ്മതിച്ച മാനേജർക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായി. കംപ്യൂട്ടറും ഫോണുകളും അടിച്ചു തകർത്തു. അക്രമത്തിന് നേതൃത്വം നൽകിയവരിൽ ജിഎസ്ടി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്, കൂടുതൽ വിശദാംശങ്ങൾ ചുവടെ.

Newest First Oldest First
4:17 PM, 9 Jan
ഒഡീഷയിൽ രണ്ടാം ദിവസവും ട്രെയിൻ ഗതാഗതം താറുമാറായി. പണിമുടക്ക് അനുകൂലികളുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം ട്രെയിൻ തടഞ്ഞു
2:42 PM, 9 Jan
പണിമുടക്കിനിടെ ജോലിക്കെത്തിയ ജീവനക്കാരനെ സബ് എഞ്ചിനീയർ മർദ്ദിച്ചെന്ന് പരാതി. വള്ളിക്കുന്നം സെക്ഷനിലെ സീനിയർ അസിസ്റ്റന്റ് ക്ലർക്ക് ലിജിമോനെ സിഐടിയു അംഗമായ സബ് എഞ്ചിനീയർ മർദ്ദിച്ചെന്നാണ് പരാതി.
2:40 PM, 9 Jan
ബെംഗളൂരുവിലെ ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് തുറന്ന് പ്രവർത്തിച്ചില്ല. ഐടി സ്ഥാപനങ്ങൾ സാധാരണഗതിയിൽ പ്രവർത്തിക്കുന്നു.
2:39 PM, 9 Jan
കർണാടകയിലെ ഗഡക് ജില്ലയിൽ ബസ് സർവ്വീസുകൾ പൂർണമായി നിർത്തിവെച്ചു. ബസുകൾ നിരത്തിലിറങ്ങിയാൽ തടയുമെന്ന് സിപിഐ നേതാവിന്റെ പ്രഖ്യാപനത്തെ തുടർന്നാണിത്.
2:38 PM, 9 Jan
കർണാടകയിലെ ഗഡക് ജില്ലയിൽ ബസ് സർവ്വീസുകൾ പൂർണമായി നിർത്തിവെച്ചു. ബസുകൾ നിരത്തിലിറങ്ങിയാൽ തടയുമെന്ന് സിപിഐ നേതാവിന്റെ പ്രഖ്യാപനത്തെ തുടർന്നാണിത്.
2:36 PM, 9 Jan
ആർജെഡി, എസ്പി, എച്ച്എഎം പാർട്ടി നേതാക്കൾ ദേശീയ പണിമുടക്കിനെ തുടർന്ന് പാട്നയിൽ നടന്ന പൊതുയോഗത്തിൽ പങ്കെടുക്കുന്നു
12:49 PM, 9 Jan
പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ പണിമുടക്ക് അനുകൂലികളും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി.
12:48 PM, 9 Jan
സെക്രട്ടേറിയേറ്റിന് സമീപത്തെ ബാങ്ക് ശാഖയിൽ അക്രമം നടത്തിയവരിൽ ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥരായ എൻജിഒ യൂണിയൻ നേതാക്കളും. സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബുവും ജില്ലാ കമ്മിറ്റി അംഗം എസ് സുരേഷ് കുമാറുമാണ് അക്രമത്തിന് നേതൃത്വം നൽകിയത്.
12:46 PM, 9 Jan
ബാങ്കിന് നേരെ ആക്രമണം നടത്തിയത് എട്ടംഗ സംഘം. ആക്രമികൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതുൾപ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
12:16 PM, 9 Jan
പണിമുടക്കിന്റെ ആദ്യ ദിനം കേരളത്തിൽ കെഎസ്ആർടിസിയുടെ 4,504 സർവ്വീസുകൾ മുടങ്ങി. 5.4 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോർട്ട്.
12:13 PM, 9 Jan
പശ്ചിമബംഗാളിൽ ഹബ്രയ്ക്ക് സമീപം അശോക് നഗറിൽ ബോബുകൾ കണ്ടെടുത്തു. ബോംബ് സ്ക്വാഡ് എത്തി ബോംബുകൾ നിർവ്വീര്യമാക്കി.
12:12 PM, 9 Jan
ചൊവ്വാഴ്ച ത്രിപുരയിലുണ്ടായ പോലീസ് വെടിവെയ്പ്പിനെ തുടർന്ന് മൊബൈൽ ഇന്റർനെര്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദ് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാനാണിത്.
12:10 PM, 9 Jan
മുംബൈയിലെ ബെസ്റ്റ് ബസ് ജീവനക്കാർ പണിമുടക്കുന്നതോടെ ലക്ഷക്കണക്കിന് യാത്രക്കാർ ദുരിത്തതിലായി. ഇതോടെ കൂടുതൽ റെയിൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.
11:49 AM, 9 Jan
ബംഗാളിൽ പൊതുപണിമുടക്കിനിടെ സർവ്വീസ് നടത്തിയ ബസിന് നേരെ ആക്രമണം
11:44 AM, 9 Jan
തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് സമീപം എസ്ബിഐ ഓഫീസിൽ ആക്രമണം. മാനേജറുടെ മുറിയിലെ കംപ്യൂട്ടറും ഫോണും അടിച്ചു തകർത്തു. കന്റോൺമെന്റ് പോലീസിന് മാനേജർ പരാതി നൽകി
10:00 AM, 9 Jan
പശ്ചിമ ബംഗാളിൽ പണിമുടക്കിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് മുതിർന്ന സിപിഎം നേതാവ് സുജൻ ചക്രബർത്തിയേയും മറ്റ് പ്രതിഷേധക്കാരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
9:57 AM, 9 Jan
ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഹെൽമറ്റ് ധരിച്ച വാഹനം ഓടിക്കാൻ ബസ് ഡ്രെവർമാർക്ക് സർക്കാരിന്റെ നിർദ്ദേശം.
9:54 AM, 9 Jan
സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകൾ ഇന്നും സർവ്വീസ് നടത്തുന്നില്ല.
9:54 AM, 9 Jan
കോഴിക്കോട് നഗരത്തിൽ മിക്ക വ്യാപാര സ്ഥാപനങ്ങളും തുറന്നു. മിഠായിത്തെരുവിൽ കടകൾ തുറക്കുമെന്ന് വ്യാപാരികൾ. പോലീസ് സുരക്ഷ കൂട്ടി. കണ്ണൂരിലും വയനാട്ടിലും കടകൾ തുറന്നു.
9:52 AM, 9 Jan
സംസ്ഥാനത്ത് വ്യാപകമായി ട്രെയിൻ തടയുന്നു. തിരുവനന്തപുരത്തും, കൊച്ചിയിലും, ചങ്ങനാശ്സേരിയിലും ട്രെയിൻ തടഞ്ഞു.
8:21 AM, 9 Jan
പമ്പയിലേക്കുള്ള കെഎസ്ആർടിസി സർവ്വീസുകൾ തുടങ്ങി. ചെങ്ങന്നൂരിൽ നിന്നാണ് പമ്പയിലേക്ക് സർവ്വീസ് നടത്തുന്നത്. തീർത്ഥാടകർ എത്തിയാൽ പത്തനംതിട്ടയിൽ നിന്നും സർവ്വീസ് തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
7:57 AM, 9 Jan
സെക്രട്ടേറിയേറ്റിന് മുമ്പിൽ പന്തൽ കെട്ടി ഗതാഗതം തടസ്സപ്പെടുത്തിയവർക്കെതിരെ കേസെടുത്തു. മഞ്ചേരിയിൽ ബലം പ്രയോഗിച്ച് കടകൾ അടപ്പിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ 50 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
7:57 AM, 9 Jan
പണിമുടക്കിൽ അക്രമ സംഭവങ്ങൾ നടത്തിയ 200 പേർക്കെതിരെ സംസ്ഥാനത്ത് കേസെടുത്തിട്ടുണ്ട്. ട്രെയിൻ തടഞ്ഞതിനും ബലമായി കടകൾ അടപ്പിച്ചതിനുമാണ് കേസ്. പണിമുടക്കിൽ ബലം പ്രയോഗിച്ച് കടകൾ അടപ്പിക്കില്ലെന്നും വാഹനങ്ങൾ തടയില്ലെന്നുമുള്ള സമരസമിതിയുടെ ഉറപ്പ് പാഴ്വാക്കായി.
7:57 AM, 9 Jan
ബംഗാൾ, ഒഡീഷ, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിൽ പണിമുടക്ക് പബർണമായിരുന്നു. പലയിടത്തും ട്രെയിൻ , റോഡ് ഗതാഗത മാർഗങ്ങൾ സമരാനുകൂലികൾ തടസ്സപ്പെടുത്തി. ഭുവനേശ്വറിൽ നേരിയ തോതിൽ സംഘർഷം ഉണ്ടായി.
7:57 AM, 9 Jan
തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തും. രാവിലെ പതിനൊന്നിന് ദില്ലി മണ്ഡി ഹൗസില്‍ നിന്നും പാര്‍ലമെന്‍റ് സ്ട്രീറ്റിലേക്കാണ് മാര്‍ച്ച്.

main

English summary
nation wide strike second day live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more