കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎഫ്എഫ്‌കെ: എല്ലാ സിനിമകള്‍ക്കും മുമ്പ് ദേശീയ ഗാനം നിര്‍ബന്ധമെന്ന് സുപ്രീം കോടതി

ദേശീയ ഗാനാലപന സമയത്ത് വിദേശികളുള്‍പ്പെടെയുള്ള എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നും കോടതി

  • By Sandra
Google Oneindia Malayalam News

ദില്ലി: തിരുവനന്തപുരത്ത് ആരംഭിച്ച രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഓരോ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പായി ദേശീയ ഗാനം നിര്‍ബന്ധമെന്ന് സുപ്രീം കോടതി. ദേശീയ ഗാനാലപന സമയത്ത് വിദേശികളുള്‍പ്പെടെയുള്ള എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നും കോടതി. അതേസമയം ഭിന്ന ശേഷിയ്ക്ക് ഇരിയ്ക്കാമെന്നും കോടതി വ്യക്തമാക്കി.

ദേശീയ ഗാനം ആലപിക്കുമ്പോള്‍ വിദേശികള്‍ എഴുന്നേറ്റു നില്‍ക്കാന്‍ തയ്യാറാവില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഐഎഫ്എഫ്‌കെയില്‍ ദേശീയ ഗാനം ആലപിക്കുന്നത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ഐഎഫ്എഫ്‌കെയില്‍ സിനിമ പ്രദര്‍പ്പിക്കാനെത്തുന്ന വിദേശികള്‍ക്ക് ദേശീയ ഗാനം ബുദ്ധിമുട്ടാകുമെന്ന വാദം തള്ളിയ കോടതി ഹര്‍ജിക്കാരുടെ വാദം ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.

iffk-09

ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അമിതാവ് ഘോഷ് എന്നിവരുള്‍പ്പെട്ട ബെഞ്ചായിരുന്നു നേരത്തെ സിനിമാ തിയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ പാര്‍ലമെന്റിലും നിയമസഭകളിലും കോടതികളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന മറുവാദം ഉയര്‍ന്നിരുന്നുവെങ്കിലും ഇതില്‍ തീരുമാനമുണ്ടായിരുന്നില്ല.

English summary
Supre court says National antem is compulsary before each show in IFFK.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X