കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയഗാനം വെട്ടിച്ചുരുക്കി, ജയലളിതയുടെ സത്യപ്രതിജ്ഞ വിവാദത്തില്‍, തലൈവി വീണ്ടും?

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ: അധികാരത്തിലേറും മുന്‍പ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വിവാദത്തില്‍. സത്യപ്രതിജ്ഞ വേദിയില്‍ ദേശീയഗാനം വെട്ടിച്ചുരുക്കിയതിനാണ് ജയലളിത വിവാദത്തിലാവുന്നത്. ദേശീയഗാനം വെട്ടിച്ചുരുക്കി 20സെക്കന്റ് മാത്രം കേള്‍പ്പിച്ച ശേഷം പരിപാടിയുമായി മുഖ്യമന്ത്രി മുന്നോട്ട് പോയെന്നാണ് ആരോപണം. ഇതിന്‍റെ വീഡിയോയും പ്രചരിയ്ക്കുന്നുണ്ട്.

ജയലളിതയെക്കൂടാതെ മന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, ചലച്ചിത്ര താരങ്ങള്‍ എന്നിവര്‍ ഉണ്ടായിരുന്ന വേദിയിലാണ് ദേശീയഗാനത്തെ വെട്ടിച്ചുരുക്കി അപമാനിച്ചത്. സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് കുറച്ച് ഭാഗം മാത്രം കേള്‍പ്പിച്ച ശേഷം തിരക്കിട്ട് ചടങ്ങുകളിലേയ്ക്ക് പോവുകയായിരുന്നു.

Jayalaltha

തുടര്‍ന്ന് സത്യപ്രതിജ്ഞ ചടങ്ങുകള്‍ പൂര്‍ണമായും അവസാനിച്ച ശേഷമാണ് ദേശീയഗാനം വേദയില്‍ പൂര്‍ണമായും കേള്‍പ്പിച്ചത്. എട്ട് മാസത്തെ രാഷ്ട്രീയ വനവാസത്തിനൊടുവിലാണ് 67കാരിയായ ജയലളിത വീണ്ടും അധികാരത്തില്‍ എത്തുന്നത്. 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് ജയലളിത ജയിലിലാകുന്നത് .

കര്‍ണാടക ഹൈക്കോടതി മെയ് 11 ന് ജയലളിതയെ കുറ്റവിമുക്തയാക്കി . തുടര്‍ന്നാണ് അഞ്ചാം തവണയം ജയലളിത അധികാരത്തിലേറുന്നത് . മദ്രസ് സര്‍വകലാശാല സെന്റനറി ഹാളില്‍ നടന്ന ചടങ്ങില്‍ 28മന്ത്രിമാരാണ് ജയലളിതയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് .

English summary
National anthem cut short at Jayalalithaa oath ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X