കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാനത്തെ എല്ലാ മദ്രസകളിലും അധ്യാപകരും വിദ്യാര്‍ഥികളും ക്ലാസ് തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം ചൊല്ലണമെന്നാണ് നിര്‍ദേശം. ഇന്ന് മുതല്‍ പുതിയ ഉത്തരവ് നടപ്പാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ദേശീയ ഗാനം ചൊല്ലിക്കൊണ്ടാകണം എല്ലാ ദിവസങ്ങളിലും ക്ലാസുകള്‍ ആരംഭിക്കേണ്ടത്. ഉത്തര്‍ പ്രദേശ് ന്യൂനപക്ഷ കാര്യമന്ത്രി ഡാനിഷ് ആസാദ് അന്‍സാരിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ മാര്‍ച്ച് 24ന് ചേര്‍ന്ന മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയാണ് ചെയ്തിരിക്കുന്നത്. സ്‌കൂളുകളില്‍ ദേശീയ ഗാനമായ ജനഗണമന ആലപിച്ചാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. ചില സ്‌കൂളുകളില്‍ ദേശീയ ഗാനത്തിനൊപ്പം മതപരമായ പ്രാര്‍ഥനകളും നടക്കാറുണ്ട്.

m

യുപിയില്‍ മദ്രസകള്‍ക്ക് ഇതുവരെ അവധിയായിരുന്നു. റമദാനിന്റെ ഭാഗമായുള്ള അവധി കഴിഞ്ഞ് ഇന്നാണ് മദ്രസ വീണ്ടും ആരംഭിച്ചത്. സ്‌കൂളുകളും ഇന്ന് ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇന്ന് മുതല്‍ പുതിയ ഉത്തരവ് നടപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മദ്രസകള്‍ക്കും പുതിയ നിര്‍ദേശം ബാധകമാണ്.

ദിലീപ് കേസില്‍ അടുത്ത നീക്കം; കാവ്യയെയും മഞ്ജുവിനെയും വീണ്ടും ചോദ്യം ചെയ്യും, വില്ലന്‍ ആ ഓഡിയോദിലീപ് കേസില്‍ അടുത്ത നീക്കം; കാവ്യയെയും മഞ്ജുവിനെയും വീണ്ടും ചോദ്യം ചെയ്യും, വില്ലന്‍ ആ ഓഡിയോ

ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ആദ്യം അധികാരമേറ്റത് 2017ലായിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തല്‍ എല്ലാ മദ്രസകള്‍ക്കും നിര്‍ബന്ധമാക്കിയത് ആ വര്‍ഷമാണ്. യോഗി സര്‍ക്കാര്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലെത്തിയത് ഈ വര്‍ഷമാണ്. ഇപ്പോള്‍ എല്ലാ മദ്രസകളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
National Anthem Mandatory in Uttar Pradesh Madrasa from May 12
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X