കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ഗാനമാണോ? കാഴ്ചയില്ലാത്തവരും കേള്‍വിക്കുറവുള്ളവരും ഒഴിവില്ല; നില്‍ക്കല്‍ നിര്‍ബന്ധം!!

കാഴ്ചയില്ലാത്തവരും കേള്‍വി കുറവുള്ളവരും എഴുന്നേറ്റ് നില്‍ക്കല്‍ നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം ഇറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

  • By Ashif
Google Oneindia Malayalam News

ദില്ലി: ഭിന്നശേഷിക്കാര്‍ക്കും ദേശീയഗാനത്തിന്റെ കാര്യത്തില്‍ ഇളവില്ല. എല്ലാവരും എഴുന്നേറ്റ് അനങ്ങാതെ നില്‍ക്കണം. കാഴ്ചയില്ലാത്തവരും കേള്‍വി കുറവുള്ളവരും എഴുന്നേറ്റ് നില്‍ക്കല്‍ നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം ഇറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

സിനിമാ ഹാളിലാവട്ടെ പൊതുചടങ്ങിലാവട്ടെ ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നാണ് നിര്‍ദേശം. നില്‍ക്കാന്‍ സാധിക്കാത്തവര്‍ പരമാവധി ശ്രദ്ധിക്കണം. ഭിന്നശേഷിക്കാര്‍ക്ക് മാത്രമായാണ് കഴിഞ്ഞദിവസം പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ ഇറക്കിയത്.

നില്‍ക്കുന്നത് ബഹുമാന സൂചകം

ദേശീയ ഗാനത്തെ ബഹുമാനിക്കുന്നതിന്റെ ഭാഗമായാണ് നില്‍ക്കുന്നതെന്ന് സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. ചില ഇളവുകള്‍ അനുവദിച്ചത് മാനസികമായി പ്രയാസം നേരിടുന്നവര്‍ക്ക് മാത്രമാണ്.

 സുപ്രിംകോടതി വിധി

സിനിമ തുടങ്ങുന്നതിന് മുമ്പ് തിയറ്ററുകളില്‍ ദേശീയ ഗാനം വേണമെന്ന് കഴിഞ്ഞ നവംബറിലാണ് സുപ്രിംകോടതി ഉത്തരവിട്ടത്. ഈ സമയം കേള്‍ക്കുന്നവരല്ലാം എഴുന്നേറ്റ് നില്‍ക്കണമെന്നും ഉത്തരവില്‍ പറയുന്നു.

 രണ്ടാമത്തെ ഇളവ് വിധി

ഡിസംബര്‍ ഒമ്പതിന് ഭിന്നശേഷിക്കാര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് സുപ്രിംകോടതി പുതിയ ഉത്തരവിറക്കി. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എഴുന്നേറ്റ് നില്‍ക്കേണ്ട ആവശ്യമില്ലെങ്കിലും ഗാനത്തോട് ആദരവ് പ്രകടിപ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

താങ്ങുവടിയില്‍ നടക്കുന്നവര്‍ അനങ്ങരുത്

താങ്ങുവടിയുടെ സഹായത്തോടെ നില്‍ക്കുന്നവരാണെങ്കില്‍ ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ ഇളകരുത്. അനങ്ങാതെ നില്‍ക്കണം. ഇക്കാര്യം സംഘാടകരാണ് ശ്രദ്ധിക്കേണ്ടതെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. നിര്‍ദേശം ലംഘിക്കുന്നവര്‍ നിയമ നടപടി നേരിടേണ്ടി വരും.

വിവാദം, കേസ്, അറസ്റ്റ്

ദേശീയ ഗാനം തിയ്യറ്ററില്‍ നിര്‍ബന്ധമാക്കുകയും കേള്‍ക്കുന്നവര്‍ എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള സുപ്രിംകോടതി വിധി ഏറെ വിവാദമായിരുന്നു. ചിലര്‍ ഇക്കാര്യം രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു. പല തിയ്യറ്ററുകളിലും എഴുന്നേറ്റ് നിന്നില്ലെന്നാരോപിച്ച് പ്രശ്‌നങ്ങളുമുണ്ടായി. ഇതുസംബന്ധിച്ച് നിരവധി കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഭിന്നശേഷിക്കാര്‍ക്ക് നിയന്ത്രിത ഇളവ് നല്‍കിയുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം.

English summary
Differently abled people, who are unable to stand, will have to display "maximum attentiveness" while persons with hearing disabilities and those visually challenged will have to stand up when the national anthem is played at cinema halls or at a public function. Releasing new guidelines for differently abled people on Tuesday, the government said that while people who cannot stand have to display ‘maximum attentiveness’, people with visual and hearing disabilities will have to stand up for the National Anthem.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X