സെല്‍ഫിയെടുക്കുന്നതിനിടെ ദേശീയ കായികതാരം കുളത്തില്‍ വീണ് മരിച്ചു...
ഭോപ്പാല്‍: ദേശിയ കായിക താരം സെല്‍ഫിയെടുക്കുന്നതിനിടെ കുളത്തില്‍ വീണ് മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശിനിയായ പൂജ കുമാരി(20) ആണ് മരിച്ചത്. ഭോപ്പാല്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ക്യാമ്പസിലാണ് അപകടം നടന്നത്.
കാമ്പസിലെ ആഴമുള്ള കുളത്തിന് സമീപത്ത് വച്ച് സെല്‍ഫിയെടുക്കുന്നതിനിടെയാണ് അപകടം നടന്നത്. കുളത്തില്‍ വീണ പൂജ കുമാരി മുങ്ങിമരിക്കുകയായിരുന്നു. നീന്തലറിയാത്തതിനാല്‍ ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ പൂജയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read More: ബിജെപിയില്‍ ദളിതര്‍ക്ക് നീതിയില്ല; ദളിത് നേതാവും 200 അണികളും രാജിവച്ചു...

സഹതാരങ്ങള്‍ അറിയച്ചതിനെത്തുടര്‍ന്ന് ഹോസ്റ്റല്‍ ജീവനക്കാര്‍ എത്തിയാണ് പൂജയെ കുളത്തില്‍ നിന്ന് കരയ്ക്കെത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംസ്ഥാനതലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയ കായിക താരമാണ് പൂജ. സബ്ജൂനിയര് തലത്തില്‍ ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് പൂജ സായിയില്‍ എത്തിയത്. സംഭവം പോലീസില്‍ അറിയിച്ചിട്ടുണ്ടെന്ന് സായി ഡയറക്ടര്‍ മീന വോറ അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച സ്ഥലമാണ് അപകടം നടന്നയിടം. സായിയിലെ ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല. സെല്‍ഫി ഭ്രമമാണ് അപകടത്തിലേക്കെത്തിച്ചതെന്നാണ് സായി ജീവനക്കാര്‍ പറയുന്നത്.
Read More:വ്യോമസേനാ വിമാനം കാട്ടില്‍ തകര്‍ന്ന് വീണു? വിശാഖപട്ടണത്തിന് സമീപം വിമാനം കണ്ടെന്ന് ആദിവാസികള്‍...
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications