കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാരാണെന്ന തോന്നല്‍ കശ്മീരികള്‍ക്ക് നഷ്ടമായി; ചൈന വരാന്‍ അവര്‍ ആഗ്രഹിക്കുന്നു: ഫറൂഖ് അബ്ദുള്ള

Google Oneindia Malayalam News

ദില്ലി: കശ്മീരികള്‍ക്ക് ഇന്ത്യാക്കാരാണെന്ന തോന്നല്‍ നഷ്ടമായെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. ദി വയറിനായി പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ഫാറുഖ് അബ്ദുള്ളയുടെ വിവാദ പരാമര്‍ശമുണ്ടായത്. 'കശ്മീരികള്‍ക്ക് ഇന്ത്യാക്കാരാണെന്ന തോന്നല്‍ നഷ്ടമായെന്നും, ഇന്ത്യയേക്കാള്‍ ചൈന തങ്ങളെ ഭരിക്കണമെന്നാണ് കശ്മിരി ജനങ്ങളുടെ ആഗ്രഹം'- അഭിമുഖത്തില്‍ ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ബിജെപി തന്നെയും കശ്മീരിലെ ജനങ്ങളുടെ വഞ്ചിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാണിക്കയിട്ട ശേഷം, അതേ ഭണ്ഡാരം തകര്‍ത്ത് മോഷണം; കള്ളന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍കാണിക്കയിട്ട ശേഷം, അതേ ഭണ്ഡാരം തകര്‍ത്ത് മോഷണം; കള്ളന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍

കശ്മീരിന്‍റെ കാര്യത്തില്‍ ദേശീയ തലത്തില്‍ ബിജെപി നടത്തിയ അവകാശവാദം തികഞ്ഞ വിഡിഢിത്തമാണെന്നും ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി. ഭരണഘടനയിലെ 370, 35 എ വകുപ്പുകള്‍ റദ്ദാക്കിയതിലൂടെ മോദി തന്നെ വഞ്ചിക്കുകയായിരുന്നു. .2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് കശ്മീരിന്‍റെ പ്രത്യേക അവകാശങ്ങള്‍ എടുത്ത് കളയില്ലെന്ന തോന്നലായിരുന്നു എനിക്കുണ്ടായത്. പക്ഷെ ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടു. ജനങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ വഞ്ചകനായി. കേന്ദ്രം തന്നെ തടവിലാക്കുകയും ചെയ്തെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.

farooq

കശ്മീരിലെ ആളുകൾക്ക് കേന്ദ്ര സർക്കാരിനെ വിശ്വസിക്കാൻ കഴിയുന്നില്ല. വിഭജന വേളയിൽ താഴ്വരയിലെ ആളുകൾക്ക് പാകിസ്ഥാനിലേക്ക് പോകാന്‍ വളരെ എളുപ്പമായിരുന്നു. പക്ഷേ അവർ "ഗാന്ധിയുടെ ഇന്ത്യയിൽ ചേർന്നു, മോദിയുടെ ഇന്ത്യയല്ല."-ഫറൂഖ് അബ്ദുള്ള പറയുന്നു. "ഇന്ന് ചൈന മറുവശത്ത് മുന്നേറുകയാണ്, കശ്മീരികളില്‍ പലരും ചൈന വരാൻ ആഗ്രഹിക്കുന്നുവെന്ന് നിങ്ങള്‍ക്ക് അവരോട് സംസാരിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. അതേസമയം ചൈനക്കാർ തങ്ങളുടെ പ്രദേശത്തെ മുസ്‌ലിംകളോട് എന്താണ് ചെയ്തതെന്ന് അവർക്കറിയാം. ജനങ്ങള്‍ കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ ഞാൻ സത്യസന്ധമായി നിങ്ങളോട് പറയുകയാണ്. അവര്‍ ഒരിക്കലും പാകിസ്ഥാന് അനുകൂലമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നാളെ ഭാരത് ബന്ദ്; കാർഷിക ബില്ലിനെതിരെ സമരം ശക്തമാക്കി കർഷക സംഘടനകൾ, പിന്നോട്ടില്ലനാളെ ഭാരത് ബന്ദ്; കാർഷിക ബില്ലിനെതിരെ സമരം ശക്തമാക്കി കർഷക സംഘടനകൾ, പിന്നോട്ടില്ല

Recommended Video

cmsvideo
Article 370 Scrapped: Section 144 in Srinagar on One Year of Jammu and Kashmir as Union Territory

കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ തീവ്രവാദികൾക്ക് കാശ്മീരിൽ ഇടമില്ലാതായെന്നാണ് പറയുന്നത്. പക്ഷേ ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമായി, കേന്ദ്രം കശ്മീരികളെ ദ്രോഹിക്കുകയാണ്. കശ്മീരികള്‍ക്ക് സ്വതന്ത്രം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും ഫറൂഖ് അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.

English summary
national confrence leader Farooq Abdullah says Kashmiris lose their sense of Indianness
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X