കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണം: സര്‍ക്കാര്‍ പട്ടിക തയ്യാറാക്കും, നടപടി ശക്തമാക്കും!!

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ സര്‍ക്കാര്‍ പട്ടിക തയ്യാറാക്കുന്നു.

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കുന്നു. ഇത്തരം ആക്രമണങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയോട് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഗൗരി ലങ്കേഷ് വധം സര്‍ക്കാരിന് വലിയ നാണക്കേടുണ്ടാക്കിയെന്ന് വിലയിരുത്തലുണ്ട്. 2018 മുതല്‍ നടക്കുന്ന അതിക്രമങ്ങള്‍ ഇനി പട്ടികയിലുണ്ടാവുമെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. കഴിഞ്ഞ ദിവസം പ്രാദേശിക ഹിന്ദി ചാനലിന്റെ മാധ്യമപ്രവര്‍ത്തകനെ ഗാസിയാബാദിലെ വീട്ടില്‍ കയറി വെടിവെച്ചതും സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുണ്ട്.

ദളിത് ഹര്‍ത്താല്‍: വാഹനങ്ങള്‍ പരക്കെ തടയുന്നു.. ആദിവാസി നേതാവ് ഗീതാനന്ദന്‍ അറസ്റ്റില്‍!ദളിത് ഹര്‍ത്താല്‍: വാഹനങ്ങള്‍ പരക്കെ തടയുന്നു.. ആദിവാസി നേതാവ് ഗീതാനന്ദന്‍ അറസ്റ്റില്‍!

1

ഇത്തരം കേസുകളില്‍ കഴിയുന്നതും വേഗം നടപടിയെടുക്കണമെന്നാണ് സര്‍ക്കാര്‍ പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ പ്രസ് ക്ലബ് ഓഫ് ഇന്ത്യ അയച്ച കത്തിലാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ പട്ടികയുണ്ടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഗൗതം ലാഹിരിയാണ് കത്തയച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് നടപടികള്‍ ഉണ്ടാവണമെന്നായിരുന്നു ലാഹിരി കത്തില്‍ സൂചിപ്പിച്ചിരുന്നത്.

2

അതേസമയം ക്രൈം റെക്കോര്‍ഡ് ബ്യൂറോയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന വധശ്രമം, മുറിവേല്‍പ്പിക്കല്‍, എന്നിവ ഉള്‍പ്പെടും. സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും അറസ്റ്റിലായവരുടെ രേഖകളും ഇതില്‍ ഉള്‍പ്പെടും. ഇതുവഴി ഇവര്‍ വീണ്ടും ഇത്തരം അക്രമങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ എന്ന് സര്‍ക്കാരിനും പോലീസിനും നിരീക്ഷിക്കുകയും ചെയ്യാം. ഗാസിയാബാദില്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന അനുജ് ചൗധരി സഹാറ സമയ് എന്ന ഹിന്ദി ചാനലിന്റെ മാധ്യമപ്രവര്‍ത്തകനായിരുന്നു. വ്യക്തിവിരോധമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് സൂചന.

മാധ്യമപ്രവർത്തകന് വീടിനുള്ളിൽ വച്ച് വെടിയേറ്റു: പിന്നിൽ മുൻവൈരാഗ്യം,ആക്രമിച്ചത് ബൈക്കിലെത്തിയവർമാധ്യമപ്രവർത്തകന് വീടിനുള്ളിൽ വച്ച് വെടിയേറ്റു: പിന്നിൽ മുൻവൈരാഗ്യം,ആക്രമിച്ചത് ബൈക്കിലെത്തിയവർ

ചിങ്കാരമാന്‍ കേസ് മുതല്‍ കൃഷ്ണമൃഗ കേസ് വരെ.. സല്‍മാന്‍ ഖാന് അറസ്റ്റും ജാമ്യവും വെറും സാധാരണം!!ചിങ്കാരമാന്‍ കേസ് മുതല്‍ കൃഷ്ണമൃഗ കേസ് വരെ.. സല്‍മാന്‍ ഖാന് അറസ്റ്റും ജാമ്യവും വെറും സാധാരണം!!

English summary
National Crime Records Bureau will collate data on crimes against journalists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X