വികസനത്തില്‍ ഗുജറാത്ത് 12ാം സ്ഥാനത്ത്
ദില്ലി: വികസനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളെ രാജ്യത്തെ സാമ്പത്തിക വിദഗ്ധര്‍ തരംതിരിച്ചപ്പോള്‍ 12 വര്‍ഷമായി നരേന്ദ്രമോഡി ഭരിയ്ക്കുന്ന ഗുജറാത്ത് 12ാം സ്ഥാനത്ത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുരാം രാജന്റെ നേതൃത്വത്തിലുള്ള പത്തംഗസമിതിയിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഗോവയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ളത് കേരളമാണ്. തമിഴ്നാട്,പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, സിക്കിം കര്‍ണാടക, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കു പിറകെയാണ് ഗുജറാത്തിന്റെ സ്ഥാനം. ഇതില്‍ ഗോവ, കേരളം, തമിഴ്നാട്, പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങള്‍ വികസിത വിഭാഗത്തില്‍ പെടുന്നവയാണ്.

ഗുജറാത്ത് വികസ്വര സംസ്ഥാനങ്ങളുടെ ലിസ്റ്റിലാണുള്ളത്. രാജസ്ഥാന്, ഉത്തര്‍പ്രദേശ്, മേഘാലയ, അസം, അരുണാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബിഹാര്‍, ഒഡീഷ സംസ്ഥാനങ്ങള്‍ അവികസിത കാറ്റഗറിയിലാണുള്ളത്. ഈ ലിസ്റ്റ് അംഗീകരിക്കുകയാണെങ്കില്‍ അവികസിത സംസ്ഥാനങ്ങളായ ഒഡീഷ, ബിഹാര്‍, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കേന്ദ്രവിഹിതം ലഭിക്കും.
രഘുരാം രാജന് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുമ്പാണ് ഇത്തരമൊരു പഠനത്തിന് നേതൃത്വം നല്‍കിയത്. ധനകാര്യമന്ത്രി പി ചിദംബരമാണ് സമിതിയുടെ കണ്ടെത്തല്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
-
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത!












Click it and Unblock the Notifications