കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികസനത്തില്‍ ഗുജറാത്ത് 12ാം സ്ഥാനത്ത്

Google Oneindia Malayalam News

ദില്ലി: വികസനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളെ രാജ്യത്തെ സാമ്പത്തിക വിദഗ്ധര്‍ തരംതിരിച്ചപ്പോള്‍ 12 വര്‍ഷമായി നരേന്ദ്രമോഡി ഭരിയ്ക്കുന്ന ഗുജറാത്ത് 12ാം സ്ഥാനത്ത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുരാം രാജന്റെ നേതൃത്വത്തിലുള്ള പത്തംഗസമിതിയിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഗോവയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ളത് കേരളമാണ്. തമിഴ്‌നാട്,പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, സിക്കിം കര്‍ണാടക, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കു പിറകെയാണ് ഗുജറാത്തിന്റെ സ്ഥാനം. ഇതില്‍ ഗോവ, കേരളം, തമിഴ്‌നാട്, പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങള്‍ വികസിത വിഭാഗത്തില്‍ പെടുന്നവയാണ്.

GUJARAT

ഗുജറാത്ത് വികസ്വര സംസ്ഥാനങ്ങളുടെ ലിസ്റ്റിലാണുള്ളത്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മേഘാലയ, അസം, അരുണാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബിഹാര്‍, ഒഡീഷ സംസ്ഥാനങ്ങള്‍ അവികസിത കാറ്റഗറിയിലാണുള്ളത്. ഈ ലിസ്റ്റ് അംഗീകരിക്കുകയാണെങ്കില്‍ അവികസിത സംസ്ഥാനങ്ങളായ ഒഡീഷ, ബിഹാര്‍, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കേന്ദ്രവിഹിതം ലഭിക്കും.

രഘുരാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുമ്പാണ് ഇത്തരമൊരു പഠനത്തിന് നേതൃത്വം നല്‍കിയത്. ധനകാര്യമന്ത്രി പി ചിദംബരമാണ് സമിതിയുടെ കണ്ടെത്തല്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

English summary
Odisha, Bihar, Madhya Pradesh and Chhattisgarh are the least developed states in India.Goa, Kerala and Tamil Nadu are India’s most developed states, according to the report of the Raghuram Rajan committee that looked into the backwardness of states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X