Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഞ്ച് വര്‍ഷത്തെ കഠിനാധ്വാനം; ദേശീയ വിദ്യാഭ്യാസ നയം ഫലപ്രദമായ നടപ്പിലാക്കലാണ് അടുത്ത ലക്ഷ്യം'

ദില്ലി: കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് പുതുക്കിയ ദേശിയ വിദ്യഭ്യാസ നയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 21 ാം നൂറ്റാണ്ടിലെ സ്‌ക്കൂള്‍ വിദ്യഭ്യാസം എന്ന വിഷയത്തില്‍ കേന്ദ്ര വിദ്യഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു മോദി.

ഇപ്പോഴും പുതുക്കിയ വിദ്യഭ്യാസ നയത്തിന്റെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടില്ല, അത് പുരോഗമിക്കുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു. ഇനി അതിന്റെ ഫലപ്രദമായ നടപ്പിലാക്കല്‍ ഉറപ്പിക്കുകയെന്നതാണ് മുന്നോട്ടുള്ള ലക്ഷ്യമെന്നും മോദി പറഞ്ഞു.

MODI

ദേശിയ വിദ്യഭ്യാസ നയം 2020 ന്റെ അടിസ്ഥാനത്തിലാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനുള്ളില്‍ ഇന്ത്യയിലെ വിദ്യഭ്യാസ രീതിയില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും പുതിയ ദേശിയ വിദ്യഭ്യാസ നയം പുതിയ ഇന്ത്യ, പുതിയ പ്രതീക്ഷകള്‍, പുതിയ ആവശ്യകതകള്‍ എന്നിവ നിറവേറ്റുന്നതിനുള്ള മാര്‍ഗം കൂടിയാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

Recommended Video

cmsvideo
    Narendra modi disabled youtube dislike option | Oneindia Malayalam

    കുട്ടികള്‍ക്ക് വീടിന് പുറത്തുള്ള ആദ്യത്തെ അനുഭവമാണ് പ്രീസ്‌ക്കൂള്‍. രസകരമായ പഠനം, പ്രവര്‍ത്തനാധിഷ്ഠിത പഠനം, കണ്ടെത്തല്‍ അടിസ്ഥാനമാക്കിയുള്ള പഠനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അധ്യാപകരെ പ്രീസ്‌ക്കൂള്‍ തലത്തില്‍ ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+