കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അഞ്ച് വര്‍ഷത്തെ കഠിനാധ്വാനം; ദേശീയ വിദ്യാഭ്യാസ നയം ഫലപ്രദമായ നടപ്പിലാക്കലാണ് അടുത്ത ലക്ഷ്യം'

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് പുതുക്കിയ ദേശിയ വിദ്യഭ്യാസ നയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 21 ാം നൂറ്റാണ്ടിലെ സ്‌ക്കൂള്‍ വിദ്യഭ്യാസം എന്ന വിഷയത്തില്‍ കേന്ദ്ര വിദ്യഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു മോദി.

ഇപ്പോഴും പുതുക്കിയ വിദ്യഭ്യാസ നയത്തിന്റെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടില്ല, അത് പുരോഗമിക്കുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു. ഇനി അതിന്റെ ഫലപ്രദമായ നടപ്പിലാക്കല്‍ ഉറപ്പിക്കുകയെന്നതാണ് മുന്നോട്ടുള്ള ലക്ഷ്യമെന്നും മോദി പറഞ്ഞു.

MODI

ദേശിയ വിദ്യഭ്യാസ നയം 2020 ന്റെ അടിസ്ഥാനത്തിലാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനുള്ളില്‍ ഇന്ത്യയിലെ വിദ്യഭ്യാസ രീതിയില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും പുതിയ ദേശിയ വിദ്യഭ്യാസ നയം പുതിയ ഇന്ത്യ, പുതിയ പ്രതീക്ഷകള്‍, പുതിയ ആവശ്യകതകള്‍ എന്നിവ നിറവേറ്റുന്നതിനുള്ള മാര്‍ഗം കൂടിയാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

Recommended Video

cmsvideo
Narendra modi disabled youtube dislike option | Oneindia Malayalam

കുട്ടികള്‍ക്ക് വീടിന് പുറത്തുള്ള ആദ്യത്തെ അനുഭവമാണ് പ്രീസ്‌ക്കൂള്‍. രസകരമായ പഠനം, പ്രവര്‍ത്തനാധിഷ്ഠിത പഠനം, കണ്ടെത്തല്‍ അടിസ്ഥാനമാക്കിയുള്ള പഠനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അധ്യാപകരെ പ്രീസ്‌ക്കൂള്‍ തലത്തില്‍ ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

തോമസ് ഐസകിന് ശേഷം മന്ത്രി ഇപി ജയരാജന് കൊവിഡ്! പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിതോമസ് ഐസകിന് ശേഷം മന്ത്രി ഇപി ജയരാജന് കൊവിഡ്! പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

ഗ്രാമീണ മേഖലയില്‍ 69.4 ശതമാനം പേരും കൊവിഡ് രോഗികള്‍; മെയ് മാസം നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പുറത്ത്ഗ്രാമീണ മേഖലയില്‍ 69.4 ശതമാനം പേരും കൊവിഡ് രോഗികള്‍; മെയ് മാസം നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

യുപിയിൽ ദേശീയ സുരക്ഷ നിയമം ചുമത്തിയവരിൽ ഏറെയും ഗോവധത്തിന് അറസ്റ്റിലായവർ, 139 ൽ 76 പേർയുപിയിൽ ദേശീയ സുരക്ഷ നിയമം ചുമത്തിയവരിൽ ഏറെയും ഗോവധത്തിന് അറസ്റ്റിലായവർ, 139 ൽ 76 പേർ

English summary
National Education Policy (NEP) 2020 is the result of 4-5 years hard work said PM Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X