ഫിലിം ആര്‍ക്കൈവ്‌സ് സ്ഥാപകന്‍ പികെ നായര്‍ അന്തരിച്ചു
പുനെ: നാഷണല്‍ ഫിലിം ആര്‍ക്കെവ്‌സ് ഓഫ് ഇന്ത്യയുടെ സ്ഥാപകനായ പികെ നായര്‍ (86) അന്തരിച്ചു. പൂണെ സഹ്യാദ്രി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തിരുവനന്ത്പുരം സ്വദേശിയാണ് ഇദ്ദേഹം. വിവിധ കാരണങ്ങളാല്ഡ നശിച്ചുപോകുമായിരുന്ന ഒട്ടേറെ സിനിമകള്‍ പികെ നായരുടെ ശ്രമഫലമായി കണ്ടെടുക്കപ്പെടുകയും പരിരക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ പ്രശസ്തരായ പലരും ഗുരുതുല്യരായി കാണുന്നു വ്യക്തിയാണിദ്ദേഹം. ദേശീയ പുരസ്‌കാരം നേടിയ സെല്ലുലോയിഡ് മാന്‍ എന്ന ഡോക്യുമെന്റെറി പികെ നായരുടെ ജീവിത്തെ കുറിച്ചും ചലച്ചിത്ര സംഭവാനകളെ കുറിച്ചുമാണ്.

സിനിമകല്‍ ആര്‍ക്കെവ്‌സിലെത്തിക്കാന്‍ ജീവിതത്തിന്റെ നല്ലൊരു പങ്ക് തന്നെയാണ് ഇദ്ദഹം നീക്കി വച്ചത്. മൂന്നു ദശാബ്ദങ്ങളായി നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സില്‍ പ്രവര്‍ത്തിച്ചു. വിരമിച്ച ശേഷം കുടുംബത്തോടപ്പം പൂനെയിലായിരുന്നു താമസം.
ദാദാ സാഹിബ് ഫാല്‍കെ, രാജാ ഹരിശ്ചന്ദ്ര, കാളിയ മര്‍ദന്‍, ബോംബെ ടാക്കീസ് ഉള്‍പ്പെടെ പല ആദ്യകാല ചിത്രങ്ങളുടെയും പ്രിന്റുകള്‍ കണ്ടെത്തി ആര്‍ക്കൈവ്‌സില്‍ ചേര്‍ത്തത് ഇദ്ദേഹമാണ്.












Click it and Unblock the Notifications